Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രെ​യിൻ...

ട്രെ​യിൻ യാ​ത്ര​ക്കാ​ര​നെ അ​ടി​ച്ചുവീ​ഴ്‌​ത്തി മാല കവരാ​​ൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
കോട്ടയം: ട്രെയിൻ യാത്രക്കാരനെ അടിച്ചുവീഴ്‌ത്തി മാല കവരാൻ ശ്രമിച്ച ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. ഗുജറാത്ത് ഗാന്ധിനഗർ സ്വദേശി ജ്യോതിഷ് കുമാറിനെയാണ് (21) റെയിൽവേ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരം-കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ ജനറൽ കമ്പാർട്ട്മ​െൻറിൽ യാത്രചെയ്ത തിരുവനന്തപുരം സ്വദേശിയായ മാധവ​െൻറ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച മാധവനും ജ്യോതിഷും തമ്മിൽ പിടിവലിയായി. ഇതിനിടെ, മാധവ​െൻറ മുഖത്തിടിച്ച് സമീപത്തെ ബാഗ് എടുത്ത് തലയിൽ അടിച്ചുവീഴ്ത്താനും നോക്കി. ഇതോടെ മറ്റ് യാത്രക്കാർ ഇടപെട്ട് ജ്യോതിഷിനെ പിടികൂടി റെയിൽവേ പൊലീസിനെ അറിയിച്ചു. സ്റ്റേഷനിലെയും ട്രെയിനിലെയും പൊലീസുകാർ ചേർന്ന് പിടികൂടിയ പ്രതിയെ കോട്ടയം റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. മാധവ​െൻറ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. ട്രെയിനുകളിൽ മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണെന്ന് എസ്.െഎ ബിൻസ് ജോസഫ് പറഞ്ഞു. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഉൗർജിതമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story