Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 2:29 PM IST Updated On
date_range 4 July 2017 2:29 PM ISTവൈദ്യുതി വിതരണ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കും –മന്ത്രി എം.എം. മണി
text_fieldsbookmark_border
മറയൂർ: വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നത് ഉൾെപ്പടെ വൈദ്യുതി മേഖലയിലെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി എം.എം. മണി. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ മഴക്കുറവ്, ജലസംഭരണികളിൽ ആവശ്യത്തിന് ജലമില്ലാത്ത സാഹചര്യമാണ് സൃഷ്ടിച്ചത്. ദീർഘവീക്ഷണത്തോടെ മുന്നോട്ടുപോയതുകൊണ്ടാണ് സംസ്ഥാനം പവർക്കട്ട് ഉൾെപ്പടെ നടപടികളിൽനിന്ന് രക്ഷപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. മറയൂർ സബ് സ്‌റ്റേഷൻ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനമടക്കം കാരണങ്ങളാൽ ഈവർഷം 1600 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് 7000 കോടി രൂപയുടെ കുടിശ്ശികയാണ് ബോർഡിന് ലഭിക്കാനുള്ളത്. പ്രതിസന്ധികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനമാണ് വൈദ്യുതി ബോർഡ് കാഴ്ചവെക്കുന്നതെന്നും മന്ത്രി പറഞ്ഞു. മറയൂർ സബ് സ്റ്റേഷെൻറയും അനുബന്ധ ലൈനിെൻറയും നിർമാണത്തിന് 22.13 കോടിയാണ് െചലവ് പ്രതീക്ഷിക്കുന്നത്. എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. സുന്ദരം, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ഹെൻറി, മുൻ എം.എൽ.എ എ.കെ. മണി, കെ.വി. ശശി, എസ്. ലക്ഷ്മണൻ, അയ്യപ്പൻ, പി.എസ്. ശശികുമാർ, ആൻസി ആൻറണി, കെ. തങ്കപ്പൻ, കെ. ശശികുമാർ, പി. വിജയൻ, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ ട്രാൻസ്മിഷൻ സുജാത ഗോപാലൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ സൂസമ്മ ജേക്കബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story