Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപതിനഞ്ചിൽ കടവിൽ...

പതിനഞ്ചിൽ കടവിൽ നടപ്പാലം നിർമാണം നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
കോട്ടയം: പതിനഞ്ചിൽകടവിൽ പുത്തൻതോടിനു കുറുകെയുള്ള നടപ്പാലം നിർമാണം നാട്ടുകാർ തടഞ്ഞു. തിങ്കളാഴ്ച രാവിലെ 10.30നാണ് സംഭവം. പാലത്തിലേക്ക് കയറാനുള്ള സ്റ്റെപ്പി​െൻറ നിർമാണത്തിന് എത്തിയവരെ പ്രദേശവാസികൾ തടയുകയായിരുന്നു. പണി തടസ്സപ്പെട്ടതോടെ നിർമാണം നിർത്തിവെച്ചു. ബോട്ട് വരുേമ്പാൾ ഉയർത്താനുള്ള രീതിയിലുള്ള പാലത്തി​െൻറ തൂണുകൾക്ക് ബലക്ഷയം നേരിട്ടിരുന്നു. പഴയപാലത്തി​െൻറ തകിടും മൂപ്പ് എത്താത്ത തെങ്ങിൻകുറ്റിയുമാണ് നിർമാണത്തിനു ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധമുയർത്തി. പാലം നിർമാണത്തിന് തുക അനുവദിച്ചിട്ടും പഴയപാലത്തി​െൻറ പൊട്ടിയ തകിട് ഉൾപ്പെടെയുള്ള സാധനങ്ങൾ ഘടിപ്പിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തെ ആശ്രയിച്ച് 20ഒാളം കുടുംബമാണ് താമസിക്കുന്നത്. അതേസമയം, ഇറിഗേഷൻ വകുപ്പ് മേൽനോട്ടത്തിൽ പഴയ പാലം നവീകരണത്തിനാണ് തുക അനുവദിച്ചതെന്ന് കൗൺസിലർ കെ.ജെ. സനിൽ പറഞ്ഞു. ബോട്ട് സഞ്ചരിക്കുന്ന പാതയിൽ പാലം നിർമിക്കാൻ ദേശീയ ജലഅതോറിറ്റി അനുവദിക്കില്ല. ഇൗസാഹചര്യത്തിൽ ആളുകൾ സഞ്ചരിക്കാൻ കഴിയുന്നതരത്തിൽ പാലം നവീകരിക്കുന്ന ജോലിയാണ് നടക്കുന്നത്. 15ൽകടവ്, പാറേച്ചാൽപാലം, 16ൽചിറ, കോരിക്കത്തറ തുടങ്ങിയ നാലുസ്ഥലത്തെ പാലത്തിനായി 12 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബോട്ട് സഞ്ചരിക്കുന്ന ചാലിലെ തടസ്സം ഉൾപ്പെടെ നീക്കുന്നതിനും ഇൗ തുകയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആലപ്പുഴയിൽനിന്നുള്ള ബോട്ട് കാഞ്ഞിരംവരെ മാത്രമേ വരുന്നുള്ളു. പാലം ഒാണത്തിന് മുമ്പ് പൂർത്തിയാക്കി കോട്ടയത്തേക്ക് ബോട്ട് സർവിസ് നീട്ടാനാണ് ജലഗതാഗതവകുപ്പ് ആലോചിക്കുന്നത്. കഞ്ചാവ് വിൽപന: പ്രതിക്ക് ആറുമാസം തടവും പിഴയും കോട്ടയം: കഞ്ചാവ് വിൽപനക്കിടെ എക്സൈസ് പിടികൂടിയ പ്രതിക്ക് ആറുമാസം തടവും പിഴയും. മുണ്ടക്കയം നെൻമേനി പുരയിടത്തിൽ നിയാസിനെയാണ് (40) കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് ഒന്ന് എം.സി. സനിത ശിക്ഷിച്ചത്. 2000 രൂപ പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. 2013 ആഗസ്റ്റ് 10ന് കോട്ടയം-ചിങ്ങവനം എം.സി റോഡിൽ പള്ളത്തുവെച്ച് കഞ്ചാവ് വിൽപനക്കിടെ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ബിജു വർഗീസി​െൻറ നേതൃത്വത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. േപ്രാസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ജെ. പദ്മകുമാർ കോടതിയിൽ ഹാജരായി. കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേേത്രാത്സവം: വിട്ടുനിൽക്കുമെന്ന് എൻ.എസ്.എസ് കരയോഗം കോട്ടയം: കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൽനിന്ന് നായർ സമുദായങ്ങൾ വിട്ടുനിൽക്കുമെന്ന് എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിത്യപൂജപോലും മുടങ്ങി ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രത്തെ 1950ൽ രജിസ്ട്രേഡ് ഉടമ്പടി പ്രകാരം കാണക്കാരി എൻ.എസ്.എസ് കരയോഗത്തെ ഏൽപിച്ചു. തുടർന്ന് തെരഞ്ഞെടുത്ത അഞ്ച് കരയോഗം പ്രതിനിധികളും ഈരാഴ്മക്കാരായ രണ്ടുപ്രതിനിധികളും ചേർന്നാണ് ക്ഷേത്രഭരണം നടത്തിയിരുന്നത്. ക്ഷേത്രപുനരുദ്ധാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേതൃത്വം നൽകിയ എൻ.എസ്.എസിനെ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഉത്സവം നടക്കേണ്ട വേളയിൽ കോടതി ഉത്തരവിലൂടെ ഈരാഴ്മ ഇല്ലക്കാരെന്ന് അവകാശപ്പെടുന്നവർ മേൽശാന്തിയെ ക്ഷേത്രത്തിൽനിന്ന് അടിച്ചിറക്കി ഉത്സവ നടത്തിപ്പിനായി ശ്രമിച്ചു. ഉത്സവം മുടങ്ങിയ ക്ഷേത്രത്തിൽ ദേവപ്രശ്നം അറിഞ്ഞ് മാത്രേമ ഉത്സവം നടത്താവൂവെന്ന വിശ്വാസമിരിക്കെയാണ് വ്യാജനോട്ടീസ് അടിച്ചിറക്കി ചൊവ്വാഴ്ച മുതൽ ഉത്സവം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കരയോഗം പ്രസിഡൻറ് കാണക്കാരി അരവിന്ദാക്ഷൻ, സെക്രട്ടറി പി. വിജയകുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story