Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 1:49 PM IST Updated On
date_range 4 July 2017 1:49 PM ISTKTG5 റബർ വിലയിൽ നേരിയ വർധന
text_fieldsbookmark_border
റബർ വിലയിൽ നേരിയ വർധന കോട്ടയം: കനത്ത മഴ തുടരുേമ്പാഴും റബർ വിലയിലെ നേരിയ വർധന കർഷകർക്ക് ആശ്വാസം. കടുത്ത വരൾച്ചയെ തുടർന്ന് ടാപ്പിങ്ങിൽനിന്ന് കർഷകർ പൂർണമായി വിട്ടുനിന്നിരുന്നു. പിന്നീട് മഴമൂലം ടാപ്പിങ് ഭാഗികവുമായി. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ആർ.എസ്.എസ് നാലിന് 127 രൂപയും ആർ.എസ്.എസ് അഞ്ചിന് 124 രൂപയുമാണ് റബർ ബോർഡ് വിലയെങ്കിലും 121 രൂപക്ക് തിങ്കളാഴ്ച കച്ചവടം നടന്നു. വിപണിയിൽ റബർ വരവ് കുറവാണെങ്കിലും വില മെച്ചപ്പെടുമെന്ന് കച്ചവടക്കാരും പറയുന്നു. നേരത്തേ 100 രൂപക്ക് അടുത്തെത്തിയ വിലയാണ് ക്രമേണ വർധിച്ച് 121ലേക്ക് എത്തിയത്. വിലയിടിവിൽ നട്ടംതിരിയുന്ന കർഷകരെ സഹായിക്കാനും റബർ വില ഉയർത്താനുമുള്ള നടപടി റബർ ബോർഡും സംസ്ഥാന സർക്കാറും സ്വീകരിക്കണമെന്ന് ഇൻഫാം അടക്കം കർഷക സംഘടനകൾ ആവശ്യപ്പെട്ടു. വില 150ൽ എത്തിക്കാനുള്ള വിലസ്ഥിരത ഫണ്ടിെൻറ വിതരണം ഇനിയും പൂർണമല്ല. ഇക്കാലയളവിൽ വെറും 151 കോടി മാത്രമാണ് വിതരണം ചെയ്തതെന്നും ശേഷിക്കുന്ന തുക ഉടൻ വിതരണം ചെയ്യണമെന്നും കർഷകർ ആവശ്യപ്പെട്ടു. എന്നാൽ, വിലസ്ഥിരത ഫണ്ടിെൻറ മൂന്നാംഘട്ടം വൈകാതെ വിതരണം ചെയ്യുമെന്നും ഇതിനുള്ള അപേക്ഷ ഉടൻ സ്വീകരിക്കുമെന്നും റബർ ബോർഡ് വൃത്തങ്ങൾ അറിയിച്ചു. ബജറ്റിൽ വകയിരുത്തിയതടക്കം വിലസ്ഥിരത ഫണ്ടിൽ കോടികൾ കെട്ടിക്കിടക്കുേമ്പാഴാണ് തുക വിതരണം ചെയ്യാൻപോലും സർക്കാർ തയാറാകാത്തതെന്ന ആക്ഷേപവും സംഘടനകൾക്കുണ്ട്. വരവും ചെലവും പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ വില 150ൽ എത്തിക്കാൻ വിലസ്ഥിരത ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെയും സംഘടനകളുടെയും കൂട്ടായ്മ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story