Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:26 PM IST Updated On
date_range 3 July 2017 2:26 PM ISTകാനം രാജേന്ദ്രെൻറ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ മുന്നണി രൂപവത്കരിക്കണം ^പി.സി. ജോർജ്
text_fieldsbookmark_border
കാനം രാജേന്ദ്രെൻറ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ മുന്നണി രൂപവത്കരിക്കണം -പി.സി. ജോർജ് കോട്ടയം: സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ മുന്നണി രൂപവത്കരിക്കണമെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ. കോട്ടയം സി.എസ്.െഎ റിട്രീറ്റ് സെൻററിൽ കേരള ജനപക്ഷം പ്രഥമസംഘടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 60 വർഷമായി യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് വ്യത്യാസമുണ്ടാക്കിയത് 1969ൽ അധികാരത്തിൽവന്ന അച്യുതമേനോൻ സർക്കാറാണ്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയും കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയായും അഴിമതിയില്ലാത്ത സർക്കാറിന് മുഴുവൻ മാർക്കും നൽകണം. അന്ന് അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോൾ എം.എൽ.എയായിരുന്നില്ല. കേരളത്തിൽ ശുദ്ധമായ ഭരണമുണ്ടാകാൻ കഴിയുന്ന പുതിയ രാഷ്ട്രീയ മുന്നണിക്കായി ചർച്ചകൾ നടക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ ജനകീയമായിരുന്നെങ്കിലും അഴിമതിയുടെ പേരിൽ തിരസ്കരിക്കപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിലെത്തിയാൽ എന്തൊക്കെയോ സംഭവിക്കുമെന്ന് വിചാരിച്ചു. ഇതിൽപരം ഗതികെട്ട പ്രവർത്തനം ഉണ്ടായിട്ടില്ലെന്ന ചിന്ത കമ്യൂണിസ്റ്റുകാരിൽപോലും ഉണ്ടാക്കി. അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കഴിയാത്ത ഇടതു സർക്കാറിെൻറ മുഖ്യമന്ത്രിയാണെന്ന് പിണറായി തെളിയിച്ചു. പാട്ടക്കാലവധി കഴിഞ്ഞ ആയിരക്കണക്കിന് ഭൂമിയാണ് ചില സമ്പന്നമാർ അനധികൃതമായി കൈവശംവെച്ചിരിക്കുന്നത്. അനധികൃത ഭൂമി തിരികെ പിടിച്ച് ഭൂരഹിതർക്കും പട്ടിക ജാതിക്കാർക്കും തൊഴിലാളികൾക്കും ഒരേക്കർവീതം നൽകാൻ സർക്കാർ തയാറാകണം. ഇക്കാര്യത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്. ഭാസ്കരൻപിള്ള അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാന്മാരായ എം.ടി. ജോസഫ്, പി.ഇ. മുഹമ്മദ് സക്കീർ, ജനറൽ സെക്രട്ടറി ജോസ് കാലടി, നേതാക്കളായ അഡ്വ. ഷോൺ ജോർജ്, മാലേത്ത് പ്രതാപചന്ദ്രൻ, ലിസി സെബാസ്റ്റ്യൻ, അഡ്വ. ഷൈജോ ഹസൻ, ജോർജ് വടക്കൻ, ഇ.കെ. ഹസൻകുട്ടി, എം.ആർ. നിഷ, യുവജനപക്ഷം സംസ്ഥാന കൺവീനർ ആൻറണി മാർട്ടിൻ, വിദ്യാർഥി പക്ഷം സംസ്ഥാന കൺവീനർ റിസ്വാൻ കോയ, തൊഴിലാളി പക്ഷം സംസ്ഥാന കൺവീനർ ഉമ്മച്ചൻ കുറ്റനാൽ, സൈബർ വിഭാഗം സംസ്ഥാന കൺവീനർ നിവിൻ മാത്യു എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story