Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:23 PM IST Updated On
date_range 3 July 2017 2:23 PM ISTകേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 8.5 കിലോ കഞ്ചാവുമായി മലയാളികൾ ഉൾെപ്പടെ ആറുപേർ പിടിയിൽ
text_fieldsbookmark_border
* പിടിയിലായതിൽ അമ്മയും മകനും കുമളി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വിൽപനക്ക് കൊണ്ടുവരുകയായിരുന്ന എട്ടരക്കിലോ കഞ്ചാവുമായി മൂന്ന് മലയാളികൾ ഉൾെപ്പടെ ആറുപേരെ കമ്പം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായാണ് എസ്.െഎ കതിരേശനും സംഘവും എട്ടരക്കിലോ കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് പട്രോളിങ്ങിനിെട കോൈമ്പ റോഡിൽ കഞ്ചാവുമായി കാത്തുനിൽക്കുകയായിരുന്ന കമ്പം സ്വദേശികളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് അഞ്ചുകിലോ കഞ്ചാവ് കണ്ടെടുത്തു. കമ്പം നാറകണ്ണിയമ്മൻ ക്ഷേത്രതെരുവിൽ താമസിക്കുന്ന ജയശങ്കറിെൻറ ഭാര്യ പൂേങ്കാത്തൈ (48), മകൻ ശിവ (26), കമ്പം സ്വദേശി ബോസ് (42) എന്നിവരാണ് ആദ്യം പിടിയിലായത്. പിന്നീട് പൊലീസ് നടത്തിയ വ്യാപക തിരച്ചിലിനിടയിൽ കമ്പം പുതിയ ബസ് സ്റ്റാൻഡിൽ കേരളത്തിലേക്ക് വരാൻ ബസ് കാത്തുനിന്ന മൂന്നു പേരെകൂടി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ അബൂബക്കർ (55), കരീം (46), മുഹമ്മദലി (52) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് മൂന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story