Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:19 PM IST Updated On
date_range 3 July 2017 2:19 PM ISTളാഹ തിരുവാഭരണ പാതയിൽ പുലിയിറങ്ങി
text_fieldsbookmark_border
വടശ്ശേരിക്കര: ളാഹ തിരുവാഭരണപാതയിൽ പുലിയിറങ്ങി. ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്. പെരുനാട്-ളാഹ എസ്റ്റേറ്റിലെ തിരുവാഭരണപാതയിൽ ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി സുരേഷ് പുലിയുടെ മുന്നിൽ അകപ്പെട്ടത്. വെളുപ്പിനെ ടാപ്പിങ്ങിനായി ളാഹ വലിയവളവിനു സമീപമുള്ള തിരുവാഭരണപാതയിലേക്ക് കയറുേമ്പാൾ പുലിയുടെ മുന്നിൽ ചെന്നുപെട്ട ഇയാൾ ഒാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തൊഴിലാളികളും വനംവകുപ്പ് അധികൃതരും നടത്തിയ പരിശോധനയിൽ എസ്റ്റേറ്റിലെ പുലിക്കുന്ന് ഹെലിപാടിന് സമീപം രണ്ട് പശുക്കളെ പുലി കൊന്നിട്ടിരിക്കുന്നതായി കണ്ടെത്തി. ആവശ്യമെങ്കിൽ പുലിയുടെ സാന്നിധ്യം കണ്ട ഭാഗത്ത് പുലിയെ പിടിക്കാൻ കൂടുവെക്കുമെന്ന് വനംവകുപ്പ് അധികൃതർ നാട്ടുകാരെ അറിയിച്ചു. മണ്ണാറക്കുളഞ്ഞി-ചാലക്കലം-ശബരിമല പാതക്ക് സമീപമാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നിരവധി വളർത്തുമൃഗങ്ങൾ പുലിയുടെയോ മറ്റോ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story