Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎഴുത്തി​െൻറ ലോകത്ത്​...

എഴുത്തി​െൻറ ലോകത്ത്​ തുടർച്ച നിലനിർത്തുന്നത്​ പ്രയാസകരം ^സി.വി. ബാലകൃഷ്​ണൻ

text_fields
bookmark_border
എഴുത്തി​െൻറ ലോകത്ത് തുടർച്ച നിലനിർത്തുന്നത് പ്രയാസകരം -സി.വി. ബാലകൃഷ്ണൻ കോട്ടയം: 50 വർഷം എഴുത്തി​െൻറ ലോകത്ത് തുടർച്ച നിലനിർത്തുകയെന്നത് ഏറെ പ്രയാസകരമാണെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ. കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ സി.വി. ബാലകൃഷ്ണ​െൻറ സാഹിത്യരചനയുടെ 50-ാം വാർഷികാഘോഷത്തിലും ആദരിക്കൽ ചടങ്ങിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആയുസ്സി​െൻറ പുസ്തകം' നോവൽ എഴുതിയതും പ്രസിദ്ധീകരിച്ചതും വളരെയേറെ ബുദ്ധിമുട്ടിയാണ്. നടന്ന് കാലിലെ ചെരിപ്പ് തേഞ്ഞതോടെ ഡീസി കിഴക്കേമുറിയെ സമീപിച്ച് പുസ്തകരൂപത്തിലാക്കിയതോടെയാണ് പുറംലോകം കണ്ടത്. പലരും തിരസ്കരിച്ച നോവൽ ഡീസി തേൻറടത്തോടെയാണ് പ്രസിദ്ധീകരിക്കാൻ തയാറായത്. ഇക്കാലത്തെപ്പോലെ ചർച്ചയാക്കാൻ സോഷ്യൽ മീഡിയയും ഇല്ലായിരുന്നു. യുവതലമുറ അത് വായിക്കാൻ താൽപര്യപ്പെടുന്നുവെന്നത് ഏറെ സന്തോഷം പകരുന്നതാണ്. തകഴി അടക്കമുള്ള സാഹിത്യലോകത്തെ പ്രമുഖന്മാർ അരങ്ങ് വാഴുമ്പോഴാണ് എഴുത്ത് ആരംഭിച്ചത്. കോട്ടയവുമായി തനിക്ക് ഏറെ ആത്മബന്ധവും അടുപ്പമുണ്ട്. പല പുസ്തകങ്ങളും എഴുതിയത് കോട്ടയത്ത് ഇരുന്നാണ്. കൂടാതെ കഥകളും നോവലുകളും പ്രസിദ്ധീകരിച്ചതും കോട്ടയത്തുനിന്നാണെന്നും അേദ്ദഹം പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടിച്ചെറിയ സി.വി. ബാലകൃഷ്ണന് ഉപഹാരം സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ചു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അധ്യക്ഷതവഹിച്ചു. അയ്മനം ജോൺ, കെ.ബി. പ്രസന്നകുമാർ, വി. ജയകുമാർ, എസ്. ഹരീഷ്, എം. നന്ദകുമാർ എന്നിവർ സംസാരിച്ചു. ബെഞ്ചമിൻ ബെയ്ലി ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബാബു ചെറിയാൻ സ്വാഗതവും എ.വി. ശ്രീകുമാർ നന്ദിയും പറഞ്ഞു. പി.സി. ഹരീഷ് സംവിധാനം ചെയ്ത ആയുസ്സി​െൻറ പുസ്തകം നാടകാവിഷ്കാരവും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story