Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹോട്ടലുകളിൽ പരിശോധന...

ഹോട്ടലുകളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ്

text_fields
bookmark_border
കട്ടപ്പന: നഗരത്തിലെ . നഗരത്തിലെ ആറ് ഹോട്ടലുകളിൽ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടിയിരുന്നു. ഇടുക്കി കവലയിലെ ഹോട്ടലുകളായ പാരഡൈസ്, മഹാരാജ, പുതിയ ബസ് സ്റ്റാൻഡിലെ അമൃത, പഴയ സ്റ്റാൻഡിലെ പാലസ് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയഭക്ഷണം പിടിച്ചെടുത്തത്. ന്യൂനതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ഹോട്ടലുകൾക്കും നോട്ടീസ് നൽകി. കൂടാതെ 5,000 രൂപ വീതം പിഴ ഈടാക്കുമെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. അൽഫോൻസ ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും പഴകിയ സാധനങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പിഴ ഈടാക്കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ അധികാരികളും പറഞ്ഞു. നഗരസഭ പരിധിയിൽ പകർച്ചപ്പനി തടയുകയെന്ന ലക്ഷ്യത്തോടെ കൗൺസിൽ യോഗത്തി​െൻറ നിർദേശപ്രകാരമായിരുന്നു ആരോഗ്യവിഭാഗത്തി​െൻറ പരിശോധന. ഹോട്ടലുകളിൽ ഹെൽത്ത് കാർഡ് ഇല്ലാതെയാണ് തൊഴിലാളികൾ പണിയെടുക്കുന്നതെന്ന് കണ്ടെത്തി. ഇത്തരക്കാർക്ക് അടിയന്തരമായി ഹെൽത്ത് കാർഡ് എടുക്കണമെന്ന് ഉടമകൾക്ക് താക്കീത് നൽകി. നഗരസഭ സെക്രട്ടറി ഇൻ ചാർജ് കെ. കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ എ. മീരാൻകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചില ഹോട്ടലുകളിൽ പഴയകിയ ആഹാര സാധനങ്ങൾ കണ്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു. ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് മൂലമറ്റം: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. അറക്കുളം കുഴിവേലിൽ അജിത് കുമാർ, കുളമാവ് പ്ലാവിൻചെരുവിൽ ദീപു എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ മൂലമറ്റം ബിഷപ് വയലിൽ ആശുപത്രിയുടെ മുൻവശത്തായിരുന്നു അപകടം. ഇരുവരുടെയും നില ഗുരുതരമാണ്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story