Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 2:30 PM IST Updated On
date_range 2 July 2017 2:30 PM ISTമുഖ്യമന്ത്രിക്കുള്ള പിന്തുണ സി.പി.െഎ പിൻവലിക്കണം- ^തിരുവഞ്ചൂർ
text_fieldsbookmark_border
മുഖ്യമന്ത്രിക്കുള്ള പിന്തുണ സി.പി.െഎ പിൻവലിക്കണം- -തിരുവഞ്ചൂർ പത്തനംതിട്ട: 19 എം.എൽ.എമാരുടെ നിയമസഭാകക്ഷി നേതാവകൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ പരസ്യമായി അവഹേളിച്ച മുഖ്യമന്ത്രിക്കുള്ള പിന്തുണ സി.പി.െഎ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുന്നണി സംവിധാനത്തിൽ മന്ത്രിയെ നിർദേശിക്കുന്നത് അതത് പാർട്ടികളാണ്. അല്ലാതെ മുഖ്യമന്ത്രിയല്ല. സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിെനതിരെ യു.ഡി.എഫ് നേതൃത്വത്തിൽ പത്തനംതിട്ട കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയയിരുന്നു അദ്ദേഹം. റവന്യൂ വകുപ്പിലെ കാര്യങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി യോഗം വിളിക്കുന്നതിെനതിരെ റവന്യൂ മന്ത്രി കത്ത് നൽകിയിരുന്നു. എന്നാൽ, അതിന് പുല്ലുവില പോലും മുഖ്യമന്ത്രി കൽപിച്ചില്ല. തിരുവനന്തപുരത്ത് യേഗം നടക്കുേമ്പാൾ റവന്യൂ മന്ത്രി 130 കിലോമീറ്റർ അകലെയാണ്. ഇക്കാര്യത്തിൽ ചന്ദ്രശേഖരെൻറ പാർട്ടിയുടെ നിലപാടാണ് അറിയേണ്ടത്. പാർലമെൻററി ജനാധിപത്യത്തിൽ മുഖ്യമന്ത്രി തുല്യരിൽ ഒന്നാമൻ മാത്രമാണ്. അതല്ലാതെ ചക്രവർത്തിയോ സർവാധികാരിയോ അെല്ലന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കുവേണ്ടി പ്രത്യേക വകുപ്പ് രൂപവത്കരിക്കാൻ രണ്ടും കൈയും ഡസ്കിലടിച്ച് പിന്തുണ നൽകിയ രണ്ട് എം.എൽ.എമാരാണ് കൊച്ചിയിൽ സിനിമ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, വനിതതാൽപര്യം സംരക്ഷിക്കാതെ ബഹളം വെച്ചത്. പ്രമുഖ നടനെ 13 മണിക്കൂർ ചോദ്യംചെയ്തെന്ന് പറയുന്നവർ, പൾസർ സുനിയെ മൂന്നു മണിക്കൂർ പോലും ചോദ്യംചെയ്തിട്ടിെല്ലന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. കെ.പി.സി.സി വക്താവ് പന്തളം സുധാകരൻ, മുൻ എം.എൽ.എമാരായ കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, മുന്നണി നേതാക്കളായ പി. മോഹൻരാജ്, ടി.എം. ഹമീദ്, ജോസഫ് കുര്യാക്കോസ്, ജോർജ് വർഗീസ്, സനോജ് മേമന തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story