Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാഞ്ഞിരപ്പള്ളി...

കാഞ്ഞിരപ്പള്ളി മിനിബൈപാസ്: വിജിലന്‍സ് പരിശോധന നടത്തി

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: മിനിബൈപാസ് നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിജിലിന്‍സ് സംഘം സ്ഥല പരിശോധന നടത്തി. കോട്ടയം യൂനിറ്റിലെ സി.ഐ വി.ഐ. നിഷാദ്മോന്‍െറ നേതൃത്വത്തിലുള്ള സംഘം പൊതുമരാമത്ത് അസി.എക്സി. എന്‍ജിനീയര്‍ സന്തോഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് സ്ഥല പരിശോധന നടത്തിയത്. പുഞ്ചവയല്‍ സ്വദേശി രാമചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പദ്ധതിക്ക് അനുവദിച്ച തുകക്കുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പദ്ധതി പ്രദേശത്ത് നേരിട്ടത്തെി പരിശോധന നടത്തിയ സംഘം കരാറുകാരനില്‍നിന്നും പഞ്ചായത്തിലെ അസി. എന്‍ജിനീയറില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബൈപാസ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി. നേരത്തേ ബൈപാസ് നിര്‍മാണ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയും പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് വിജിലന്‍സിനു പഞ്ചായത്ത് പരാതി നല്‍കാന്‍ തയാറായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story