Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമേല്‍പാലം ടാറിങ് 30,...

മേല്‍പാലം ടാറിങ് 30, 31 തീയതികളില്‍: പുതിയ ട്രാക്കുകളിലൂടെ ട്രെയിനുകള്‍ ഓടി തുടങ്ങി

text_fields
bookmark_border
ചങ്ങനാശ്ശേരി: പാത വികസന ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലെ മൂന്നും നാലും ട്രാക്കുകളുടെ കമീഷനിങ് നടന്നു. രാവിലെ ഒമ്പതിനുശേഷമാണ് കമീഷനിങ് ആരംഭിച്ചത്. മൂന്നോടെ ജോലികള്‍ പൂര്‍ത്തിയാക്കി ഈ പാതകള്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. തുടര്‍ന്ന് അഞ്ചിന് പരശുറാം എക്സ്പ്രസ് ട്രെയിനെ കടത്തിവിട്ടു. മൂന്ന്, നാല് ട്രാക്കുകള്‍ തുറന്നതോടെ ഒന്നും രണ്ടും ട്രാക്കുകള്‍ നവീകരണത്തിനായി അടച്ചു. 45 ദിവസത്തെ നവീകരണ ജോലികള്‍ക്കുശേഷം ഈ ട്രാക്കുകളും ഗതാഗതത്തിനായി തുറന്നുകൊടുക്കും. തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി സ്റ്റേഷന് മുമ്പ് ഇരൂപ്പ ലെവല്‍ ക്രോസ് വരെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഈ ഭാഗത്ത് അവസാനഘട്ട നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്. 50 ദിവസത്തിനകം തിരുവല്ല-ചങ്ങനാശ്ശേരി പാതയില്‍ വികസനം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. ചങ്ങനാശ്ശേരി-വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പാലത്തിലെ ടാറിങ്ങിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളും ചൊവ്വയുമായി പകലും രാത്രിയുമായി ടാറിങ് പൂര്‍ത്തീകരിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ടാറിങ്ങിനുവേണ്ടി ഈ ദിവസങ്ങളില്‍ റെയില്‍വേ ബൈപാസ് ജങ്ഷന്‍ മുതല്‍ കുരിശുംമൂട് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story