Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2017 7:35 PM IST Updated On
date_range 25 Jan 2017 7:35 PM ISTമഴക്കുറവ്: കാര്‍ഷിക മേഖല കണ്ണീരില്‍
text_fieldsbookmark_border
കോട്ടയം: മഴക്കുറവ് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ കനത്ത പ്രതിസന്ധിക്കും തകര്‍ച്ചക്കും ഇടയാക്കുന്നു. റബര്‍ വില ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഉല്‍പാദനം കാര്യമായി കൂടാത്തത് കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു. വരള്‍ച്ചയുമായി ബന്ധപ്പെട്ട് കൃഷിനാശം ജില്ലയില്‍ ഒരിടത്തും കൃഷിവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെങ്കിലും ഉപ്പുവെള്ള ഭീഷണി വ്യാപകമാണ്. പുഞ്ചകൃഷിയിലെ നെല്ലുല്‍പാദനത്തെ ഇത് ബാധിക്കും. ഉപ്പുവെള്ളം കയറുന്ന പാടങ്ങളില്‍ നെല്ലിനു പകരം പതിരാണ് ഉണ്ടാകുക. ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നടപടിയുണ്ടാകാത്ത പക്ഷം മുന്‍വര്‍ഷങ്ങളെക്കാള്‍ പതിന്‍മടങ്ങ് ഉല്‍പാദനം ഇത്തവണ കുറയുമെന്നാണ് കണക്കുകള്‍. വേനല്‍ കടുത്തതോടെ ക്ഷീരമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. മിക്ക പാടശേഖരങ്ങളും കരിഞ്ഞുണങ്ങിയതോടെ കന്നുകാലികള്‍ക്ക് പുല്ല് ഇല്ലാതായി. പലരും വയ്ക്കോലും കാലിത്തീറ്റയും നല്‍കിയാണ് കന്നുകാലികളെ സംരക്ഷിക്കുന്നത്. പുല്ല് കുറഞ്ഞതിനാല്‍ പാലിന്‍െറ അളവ് പകുതിയോളം കുറഞ്ഞതായി ക്ഷീരകര്‍ഷകര്‍ പറയുന്നു. 15 ലിറ്ററോളം പാല്‍ ലഭിച്ചിരുന്നിടത്ത് ഏഴു ലിറ്റര്‍വരെയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കുമരകം, നീണ്ടൂര്‍, ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, തലയോലപ്പറമ്പ്, വിജയപുരം, വെച്ചൂര്‍, തലയാഴം, വെള്ളൂര്‍, മീനടം തുടങ്ങിയ പഞ്ചായത്തുകളിലാണ് പുല്ല് ക്ഷാമം ക്ഷീരകര്‍ഷകരെ കൂടുതല്‍ ബാധിച്ചത്. ഈ പഞ്ചായത്തുകളില്‍ ഏകദേശം പതിനായിരത്തിലധികം ക്ഷീരകര്‍ഷകരുണ്ടെന്നാണ് കണക്ക്. 200ല്‍പരം ക്ഷീരസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പാലിന്‍െറ അളവ് കുറഞ്ഞതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കാതെ ക്ഷീരസംഘങ്ങളും വലയുകയാണ്. അപ്പര്‍ കുട്ടനാടന്‍ മേഖലയായ മുണ്ടാറില്‍ പുല്ല് ചത്തെി ക്ഷീരകര്‍ഷകര്‍ക്കു നല്‍കുന്നവര്‍ അവസരം മുതലാക്കി വിലകൂട്ടിയതും ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഒരു കെട്ടിനു നേരത്തേ 30 രൂപ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ 50 രൂപവരെയാണ് വാങ്ങുന്നതെന്ന് ക്ഷീരകര്‍ഷകര്‍ ആരോപിച്ചു. തീറ്റപ്പുല്ല് കൃഷിയും നശിച്ചതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. പണം കൊടുത്തു പുല്ല് വാങ്ങിയുള്ള പശു വളര്‍ത്തല്‍ ലാഭകരമല്ളെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story