Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2017 7:35 PM IST Updated On
date_range 25 Jan 2017 7:35 PM ISTവീണ്ടും കുതിച്ച് അരിവില
text_fieldsbookmark_border
കോട്ടയം: സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില വീണ്ടും കുതിച്ചുയരുന്നു. കിലോക്ക് നാലുമുതല്‍ ആറുരൂപ വരെയാണ് വര്‍ധന. ബിരിയാണി അരിക്ക് 15 രൂപയും വര്‍ധിച്ചു. കേരളത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ജയ അരിക്ക് കിലോക്ക് ആറുരൂപവരെ വര്‍ധിച്ചപ്പോള്‍ സുരേഖ-ചമ്പ അരിക്ക് നാലുരൂപ വരെയും ഒറ്റയടിക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ജയ അരിക്ക് 44-45 രൂപയാണ് വിപണി വില. ചമ്പക്ക് 39-42 രൂപയും. വിവിധയിനം കുത്തരിക്ക് 40-42 രൂപയും വിലയായി. പച്ചരിക്കും നേരിയ വര്‍ധനയുണ്ട്. 30-32 രൂപയാണ് വില. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ആന്ധ്രയില്‍നിന്ന് അരിവരവ് കുറഞ്ഞതും റേഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് കടകളില്‍ അരികിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നതുമാണ് വിലവര്‍ധനക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ പൊതുവിപണി ഇടപെടല്‍ പരാജയപ്പെട്ടതും വന്‍ വിലവര്‍ധനക്ക് ഇടയാക്കിയെന്ന് കച്ചവടക്കാരും ആരോപിക്കുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന സപൈ്ളകോ മാസങ്ങളായി വിപണിയില്‍ ഇടപെടുന്നില്ല. ഇതോടെ അരിയടക്കം അവശ്യസാധനങ്ങള്‍ക്കെല്ലാം 20-40 ശതമാനം വരെ വില വര്‍ധിച്ചെന്നും ഉപഭോക്താക്കളും ചൂണ്ടിക്കാട്ടുന്നു. അരിവില വര്‍ധിക്കുമെന്ന് അറിയാമെന്നിരിക്കെ ഇക്കുറി സപൈ്ളകോ ബള്‍ക്ക് പര്‍ച്ചേസും നടത്തിയിട്ടില്ല. നെല്ല് സംഭരണം പാളുന്നതും കര്‍ഷകര്‍ക്കുള്ള കോടികളുടെ കുടിശ്ശിക നല്‍കുന്നതില്‍ സപൈ്ളകോ വീഴ്ചവരുത്തിയതും വിപണിയില്‍ അരിയടക്കം അവശ്യസാധനങ്ങളുടെ വിലവര്‍ധനക്ക് ഇടയാക്കിയിട്ടുണ്ട്. സപൈ്ളകോ ഒൗട്ട്ലെറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ കിട്ടാനുമില്ല. പൊന്നി അരിക്കും ബിരിയാണി അരിക്കും വില ഉയര്‍ന്നു. കുത്തരിക്ക് മൂന്നുരൂപ വരെ വര്‍ധിച്ചത് സാധാരണക്കാര്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പിച്ചത്. അതിനിടെ അരിവില വര്‍ധനക്കു പിന്നില്‍ അരിമാഫിയയുടെ ഇടപെടലുണ്ടെന്ന ആക്ഷേപവും ശക്തമാണ്. വിലവര്‍ധന കൃത്രിമമായി സൃഷ്ടിക്കുന്നതാണെന്നാണ് സപൈ്ളകോ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള അരിയുടെ വരവില്‍ 40-50 ശതമാനം വരെ കുറവുണ്ടായെന്നും വ്യാപാരികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story