Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപട്ടാപ്പകല്‍ യുവതിയെ ...

പട്ടാപ്പകല്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

text_fields
bookmark_border
കോട്ടയം: പട്ടാപ്പകല്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി സുരേന്‍ മണ്ഡലാണ് (27) അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ നാഗമ്പടം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. സ്റ്റാന്‍ഡിലെ കടയില്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ എത്തിയ യുവതിയുടെ ചിത്രം ഇയാള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ യുവതിയുടെ കൈയില്‍ പിടിച്ചു. തുടര്‍ന്ന് യുവതി വനിത സെല്ലില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നാഗമ്പടം മേല്‍പാലത്തിന് സമീപത്തുനിന്ന് ഇയാളെ പിടികൂടി.
Show Full Article
TAGS:LOCAL NEWS 
Next Story