Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രാക്കിന് മുകളിലെ...

ട്രാക്കിന് മുകളിലെ വൈദ്യുതി ലൈനിലേക്ക് മരക്കൊമ്പ് വീണു

text_fields
bookmark_border
കോട്ടയം: റെയില്‍വേ സ്റ്റേഷന് സമീപം വൈദ്യുതി ലൈനിലേക്ക് മരത്തിന്‍െറ കൊമ്പൊടിഞ്ഞുവീണു. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിനു തൊട്ടുമുമ്പ് ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ട്രെയിന്‍ കോട്ടയത്തുനിന്ന് പുറപ്പെടാന്‍ ഒരുങ്ങവെ ഒന്നാംതുരങ്കത്തിനു സമീപമുള്ള ബദാം മരത്തിന്‍െറ കൊമ്പൊടിഞ്ഞു ട്രാക്കിനു മുകളിലൂടെയുള്ള വൈദ്യുതി ലൈനിന്‍െറ കവറിങ് ലൈനിലേക്കാണ് വീണത്. വൈദ്യുതി ലൈനിലേക്കു വീണിരുന്നുവെങ്കില്‍ വന്‍ അപകടത്തിനു കാരണമാകുമായിരുന്നു. തുടര്‍ന്നു മരം വെട്ടിനീക്കിയ ശേഷമാണു ഗതാഗതം പുന$സ്ഥാപിച്ചത്. ഇതേതുടര്‍ന്നു ജനശതാബ്ദി 50 മിനിറ്റ് കോട്ടയം സ്റ്റേഷനില്‍ പിടിച്ചിട്ടു. ശബരി എക്സ്പ്രസ് ചിങ്ങവനം സ്റ്റേഷനിലും കോട്ടയത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ ചങ്ങനാശ്ശേരി സ്റ്റേഷനിലും പിടിച്ചിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story