Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറില്‍ കഞ്ചാവ്...

കാറില്‍ കഞ്ചാവ് വില്‍പന; യുവാക്കള്‍ അറസ്റ്റില്‍

text_fields
bookmark_border
കടുത്തുരുത്തി: ദിവസവാടകക്കെടുത്ത കാറില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാക്കളെ പൊലീസ് പിടികൂടി. ആര്‍പ്പൂക്കര വില്ലൂന്നി ചിറക്കല്‍താഴെ കെന്‍സ് (22), അതിരമ്പുഴ തൊട്ടിമാലിയില്‍ അച്ചു (25) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് കാണക്കാരിയില്‍നിന്നാണ് ഇരുവരെയും പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സി.ഐ കെ.പി. ടോംസണും എസ്.ഐ കെ. ജയനും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികള്‍ ഇന്നോവ കാറില്‍ കഞ്ചാവുമായി എത്തി കോളജ്, സ്കൂള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കെന്‍സ് പീരുമേട്, കോട്ടയം, ഗാന്ധിനഗര്‍ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ മോഷണം, അടിപിടി കേസുകളില്‍ പ്രതിയാണ് അച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story