Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.സി റോഡിലെ...

എം.സി റോഡിലെ ജങ്​ഷനുകൾ വികസിപ്പിക്കും ^കെ.എസ്​.ടി.പി

text_fields
bookmark_border
എം.സി റോഡിലെ ജങ്ഷനുകൾ വികസിപ്പിക്കും -കെ.എസ്.ടി.പി കോട്ടയം: എം.സി റോഡി​െൻറ വികസനത്തി​െൻറ ഭാഗമായി കോട്ടയത്തെ വിവിധ ജങ്ഷനുകൾ വികസിപ്പിക്കുമെന്ന് കെ.എസ്.ടി.പി. ചൊവ്വാഴ്ച ചിങ്ങവനം മന്ദിരം ജങ്ഷൻ മുതൽ കോട്ടയം ഗാന്ധിനഗർ വരെയുള്ള റോഡ് നിർമാണം പരിശോധിക്കാനെത്തിയ കെ.എസ്.ടി.പി സംഘമാണ് ഇക്കാര്യമറിയിച്ചത്. ഇതി​െൻറ ഭാഗമായി റോഡ് വികസന ഫണ്ടിൽ ഉൾപ്പെടുത്തി ചെറുതും വലുതുമായ ജങ്ഷനുകൾ പൂർണമായും വികസിപ്പിക്കും. നിർമാണത്തിന് തടസ്സമായി പാതിവഴിയിെലത്തി നിൽക്കുന്ന കോടിമത പാലവും ബലക്ഷയത്തി​െൻറ പേരിൽ അടിച്ചിട്ട നീലിമംഗലം പാലവും തുറന്നുകൊടുക്കുന്നതിന് ആവശ്യമായ നടപടിയെടുക്കും. ആകാശ നടപ്പാതക്കായി ഒഴിച്ചിട്ട ശീമാട്ടി റൗണ്ടാന ടൈലുകൾ പാകി മനോഹരമാക്കും. റോഡ് വികസനം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന കോട്ടയത്തെ ശീമാട്ടി റൗണ്ടാനക്ക് പുറെമ ബേക്കര്‍ ജങ്ഷൻ, നാഗമ്പടം മേൽപാലം ജങ്ഷൻ, സീസർപാലസ് ജങ്ഷൻ എന്നിവയും നവീകരിക്കും. ഇതിനായി നാഗമ്പടത്ത് നിലവിലെ റോഡില്‍നിന്ന് മണ്ണിട്ട് ഉയർത്തി നവീകരിക്കും. പാലം പണിപൂര്‍ത്തിയാകുന്നതോടെ ഇതിനുള്ള നടപടി വേഗത്തിലാക്കും. 2108 മാര്‍ച്ചിന് മുമ്പ് റോഡ് നിർമാണം പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ കാര്‍മലീറ്റ ഡിക്രൂസ് പറഞ്ഞു. എം.സി റോഡിൽ ചങ്ങനാശ്ശേരി മുതല്‍ ഏറ്റുമാനൂർ വരെയുള്ള ഭാഗങ്ങളിലെ പത്തിലധികം ജങ്ഷനുകൾ വികസിക്കും. ചങ്ങനാശ്ശേരിയിൽ ളായിക്കാട്, പെരുന്ന സെന്‍ട്രല്‍, ഗോമതിക്കവല, ചിങ്ങവനം, മണിപ്പുഴ, ശീമാട്ടി റൗണ്ടാന, ബേക്കർ ജങ്ഷൻ, നാഗമ്പടം റെയിൽവേ മേൽപാലം, ഗാന്ധിനഗർ, ഏറ്റുമാനൂര്‍ എന്നീ ജങ്ഷനുകൾ വിപുലപ്പെടുത്തും. ഇതിനൊപ്പം മലിനജലം ഒഴുകിപ്പോകാനുള്ള ഓടകളുടെ നിർമാണം, സൂചന ബോര്‍ഡുകള്‍, ബസ്‌ ബേ, വിശ്രമ കേന്ദ്രങ്ങള്‍, സിഗ്‌നല്‍ െലെറ്റുകള്‍, സൗരോര്‍ജവിളക്കുകള്‍ എന്നിവയും സ്ഥാപിക്കും. കൂടാതെ നീവകരിക്കുന്ന ഭാഗങ്ങളില്‍ ആവശ്യത്തിന് റോഡിന് വീതികൂട്ടി മനോഹരമാക്കാനും പദ്ധതിയുണ്ട്. സംഘത്തില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. രാകേഷ്, ടീം ലീഡര്‍ ഇ. തോമസ്, േപ്രാജക്ട് മാനേജര്‍ പി.ടി ചാക്കോ, അസി. എന്‍ജിനീയര്‍ കെ.ജെ. ഗ്രേസി, റോഡ് സേഫ്ടി സെല്‍ വിഭാഗം ഉദ്യോഗസ്ഥന്‍ ആര്‍. ദീലീപ് എന്നിവരുണ്ടായിരുന്നു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിൽ നിർമാണ മേഖല സ്തംഭിച്ചു കോട്ടയം: അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിൽ നിർമാണമേഖല സ്തംഭിച്ചു. ജി.എസ്.ടി വന്നതോടെ നിർമാണത്തിന് ആവശ്യമായ സിമൻറ്, കമ്പി, ക്രഷർ ഉൽപന്നങ്ങളായ മെറ്റൽ, എം സാൻഡ്, പാറക്കല്ല് തുടങ്ങിയവയുടെ വിലക്കയറ്റം അനിയന്ത്രിതമായി ഉയർന്നതാണ് പ്രശ്നം ഗുരുതരമാക്കിയത്. ക്രഷർ ഉൽപന്നങ്ങൾക്ക് രണ്ടുമാസത്തിനുള്ളിൽ ഇരട്ടിയിലധികം വിലയാണ് കൂടിയത്. വൻകിട നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് നിലവിൽ പുരോഗമിക്കുന്നത്. പലരും ചെലവ് താങ്ങാനാവാതെ നിർമാണം നിർത്തിവെച്ചിരിക്കുകയാണ്. സിമൻറ് നികുതി 31ശതമാനത്തിൽനിന്ന് 28 ശതമാനമായി കുറഞ്ഞിട്ടും വിലകുറവി​െൻറ ആനുകൂല്യം ഉപഭോക്താവിന് കിട്ടുന്നില്ല. ജി.എസ്.ടി നിലവിൽ വരുമ്പോൾ വില കുറക്കേണ്ടിവരുമെന്ന് നേരേത്ത മനസ്സിലാക്കിയ സിമൻറ് കമ്പനികൾ അപ്രഖ്യാപിത വിലവർധന വരുത്തി ജി.എസ്.ടിയെ അട്ടിമറിച്ചത്. പിന്നീട് ജി.എസ്.ടി നടപ്പാക്കിയപ്പോൾ മൂന്നുശതമാനം നികുതി കുറഞ്ഞതോടെ വിലക്കുറച്ചെങ്കിലും സിമൻറ് പഴയവിലയ്ക്കാണ് കിട്ടുന്നത്. ഒരുചാക്ക് സിമൻറിന് 410 രൂപക്ക് മുകളിലാണ് വിൽക്കുന്നത്. ജി.എസ്.ടി പ്രാബല്യത്തിൽ വരുമ്പോൾ ചാക്കിന് എട്ടുമുതൽ പത്തുരൂപ വരെ കുറവ് വരണ്ടേതാണ്. കമ്പിയുടെ കാര്യത്തിലും സമാനസ്ഥിതിയാണ്. ഫലത്തിൽ ജി.എസ്.ടി വന്നതോടെ നിർമാണച്ചെലവ് 20 ശതമാനമായി വർധിച്ചു. നിർമാണത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന മെറ്റലി​െൻറ വില 30ൽനിന്ന് 48 മുതൽ 50 രൂപവരെയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story