Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 2:06 PM IST Updated On
date_range 31 Aug 2017 2:06 PM ISTതുടങ്ങനാട് സ്പൈസസ് പാർക്ക്: സ്ഥലം ഏറ്റെടുക്കൽ അന്തിമഘട്ടത്തിലേക്ക്; സംസ്ഥാന പർച്ചേസ് കമ്മിറ്റിക്ക് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsbookmark_border
മുട്ടം: തുടങ്ങനാട് സ്പൈസസ് പാർക്കിെൻറ സ്ഥലം ഏറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലേക്ക്. 10 വർഷമായി മുടങ്ങിക്കിടന്ന സ്പൈസസ് പാർക്കിനായി ഭൂമി ഏറ്റെടുക്കൽ ഒരു മാസത്തിനകം പൂർത്തിയായേക്കും. കലക്ടർ ചെയർമാനായ പർച്ചേസ് കമ്മിറ്റി സംസ്ഥാന പർച്ചേസ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സെപ്റ്റംബർ രണ്ടാം വാരം ചേരുന്ന സംസ്ഥാന പർച്ചേസ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചാൽ സ്പൈസസ് പാർക്കിെൻറ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകും. ആദ്യഘട്ടത്തിൽ 46.76 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 28 കുടുംബത്തിെൻറ കൈവശമാണ് ഇത്രയും സ്ഥലം. സ്പൈസസ് പാർക്കിന് 91 ഏക്കർ സ്ഥലമാണ് വേണ്ടിവരുന്നത്. ഇതിൽ 14.67 ഏക്കർ സ്ഥലം വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്തിരുന്നു. ബാക്കി സ്ഥലം ഏറ്റെടുപ്പ് ഭൂവുടമകളുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെക്കേണ്ടി വന്നിരുന്നു. 46.76 ഏക്കർ സ്ഥലത്തിെൻറ ഏറ്റെടുക്കൽ പൂർത്തീകരിച്ചാൽ ബാക്കി സ്ഥലങ്ങളുടെ ഏറ്റെടുക്കൽ ആരംഭിക്കും. സ്ഥലംവിട്ടുനൽകാൻ തയാറാക്കാത്ത പക്ഷം അക്വിസിഷൻ നടപടിയിലേക്ക് കടക്കാനാണ് തീരുമാനം. സർക്കാറിനു സ്ഥലം വിട്ടുനൽകുമ്പോൾ ലഭിക്കുന്ന തുക കുറവായതിനാൽ പത്തോളം കുടുംബം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. 91 ഏക്കറിെൻറ ഏറ്റെടുപ്പ് നടപടിയും നിർത്തിെവക്കണമെന്നായിരുന്നു അവർ നേടിയെടുത്ത വിധി. ഇതോടെ പാർക്കുമായി ബന്ധപ്പെട്ട മുഴുവൻ നടപടിയും നിലച്ചിരുന്നു. തുടർന്ന് സ്റ്റേ സമ്പാദിച്ചവരുമായി നടന്ന ചർച്ചയിൽ തങ്ങളുടെ ഭൂമി ഒഴികെ മറ്റു സ്ഥലങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചതോടെ തുടർനടപടി ആരംഭിച്ചു. ഇവരുടെ സ്ഥലത്തിന് നിശ്ചിത തുക സർക്കാറുമായി സമ്മതിച്ച് ധാരണപത്രവും ഒപ്പിട്ട് നൽകിയിട്ടുണ്ട്. ഏലം, കുരുമുളക് എന്നിവയുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007ൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 27 കോടി അനുവദിച്ചിരുന്നു. നെടുങ്കണ്ടത്തിനടുത്ത് പച്ചടിയിൽ 100 ഏക്കറും മുട്ടത്ത് 91 ഏക്കറും സ്ഥലം ഏറ്റെടുത്ത് ഇവിടെ സ്‌പൈസസ് പാർക്ക് നിർമിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ, പച്ചടിയിൽ പട്ടയഭൂമി ലഭ്യമല്ലാതായതോടെ അവിടത്തെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മുട്ടം തുടങ്ങനാടിൽ ഇതിനായി ഭൂമി കണ്ടത്തുകയായിരുന്നു. എന്നാൽ, സ്ഥലംവിട്ടുകൊടുക്കാൻ മറ്റുചിലർ എതിർത്തതോടെ കലക്ടറുടെ നേതൃത്വത്തിൽ പർച്ചേസ് കമ്മിറ്റി രൂപവത്കരിച്ച് ഭൂമി തരംതിരിച്ച് വില നിശ്ചയിച്ചു. രണ്ടുമാസത്തിനകം സ്ഥലം ഏറ്റെടുക്കുകയാണെന്നും സ്ഥലവില മാത്രമേ നൽകൂവെന്നും അറിയിച്ചതോടെ സ്ഥലം വിട്ടുകൊടുക്കുന്നതിന് ഒരുങ്ങിയവർ തങ്ങളുടെ സ്ഥലത്തെ റബറടക്കം വെട്ടിവിറ്റു. ചിലർ സൗകര്യപ്രദമായ സ്ഥലങ്ങളിൽ വസ്തു വാങ്ങുന്നതിന് അഡ്വാൻസും നൽകി. എന്നാൽ, സ്ഥലം ഏറ്റെടുപ്പ് നീണ്ടതോടെ ആദായങ്ങൾ വെട്ടിവിറ്റവർ വെട്ടിലായി. ഇതുമൂലം മറ്റുള്ളവരുടെ ഏറ്റെടുത്ത സ്ഥലവും ഉപയോഗശൂന്യമായി. ഇതോടെ ഈ സ്ഥലം വിൽക്കാനോ കൃഷി ചെയ്യാനോ പറ്റാത്ത അവസ്ഥയായി. പഞ്ചായത്തുതൊട്ട് മന്ത്രിതലത്തിൽവരെ പരാതി പറഞ്ഞിട്ടും സ്ഥലം ഏറ്റെടുത്ത് ഉചിതമായ വില നൽകാൻ സർക്കാറുകൾ തയാറായില്ല. തുടർന്നാണ് സ്റ്റേ ഹരജി നൽകിയവരെ സ്വാധീനിച്ച് സ്റ്റേ പിൻവലിക്കാൻ മറ്റുള്ളവർ തീരുമാനിച്ചത്. ബി.ജെ.പി പോകേണ്ടത് കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ച യു.പിയിലേക്ക്- -പി. ജയരാജൻ തൊടുപുഴ: എല്ലാവർക്കും ജീവിക്കണമെന്ന് പറഞ്ഞ് കേരളത്തിൽ യാത്ര നടത്താനൊരുങ്ങുന്ന അമിത്ഷായും ബി.ജെ.പിയും യാത്ര നടത്തേണ്ടത് പിഞ്ചുകുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച യു.പിയിലേക്കും കടക്കെണിയിലായ കർഷകർ കൂട്ടആത്മഹത്യ ചെയ്യുന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കുമാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ. തൊടുപുഴയിൽ ടി.എ. നസീർ രക്തസാക്ഷിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റുകാരെ കൊലപ്പെടുത്തുകയും മാർക്സിസ്റ്റ് ആക്രമണമെന്ന് നുണ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ബി.ജെ.പിയെന്നും മറ്റ് രാഷ്ട്രീയ പാർട്ടികൾക്കുള്ളതുപോലെ സ്വന്തം നിലപാടില്ലാത്ത അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആർ.എസ്.എസാണെന്നും അദ്ദേഹം ആരോപിച്ചു. ആർ.എസ്.എസ് ഒരു ഹൈന്ദവ സംഘടനയല്ല. മറിച്ച് മതഭ്രാന്തന്മാരുടെ സംഘടനയാണ്. ഇന്ത്യയിൽ ഹൈന്ദവസേന, ഗോരക്ഷാസേന തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന എല്ലാ സേനകളും പ്രച്ഛന്ന വേഷമിട്ട ആർ.എസ്.എസാണ്. അവരും ഐ.എസും തമ്മിൽ വ്യത്യാസമൊന്നുമില്ല. രാജ്യത്ത് സ്വകാര്യ സായുധസേനയായി പ്രവർത്തിക്കുകയാണ് അവർ. ആർ.എസ്.എസിനെതിരെ പ്രവർത്തിക്കാൻ വെള്ളത്തിലിട്ട ഉപ്പുചാക്കുപോലെ അലിഞ്ഞില്ലാതാവുന്ന കോൺഗ്രസിന് കഴിയില്ലെന്നും ഇത് മനസ്സിലാക്കിയാണ് അവരുടെ എതിരാളി സി.പി.എമ്മെന്ന് തിരിച്ചറിഞ്ഞ് തകർക്കാൻ ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. സ്മൃതിമണ്ഡപത്തിൽ തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസലും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.പി. അരുണും പതാക ഉയർത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.വി. മത്തായി അനുസ്മരണ പ്രഭാഷണം നടത്തി. പ്രകടനം മങ്ങാട്ടുകവലയിൽനിന്ന് മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. മുഹമ്മദ് ഫൈസൽ അധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ല സെക്രേട്ടറിയറ്റ് അംഗം വി.വി. മത്തായി, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി നിശാന്ത് വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. നസീറിെൻറ പിതാവ് അലിയാരെ, പി. ജയരാജൻ ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story