Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:01 PM IST Updated On
date_range 30 Aug 2017 2:01 PM ISTആരോഗ്യവകുപ്പിെൻറ പരിശോധന; ജില്ലയിൽ 90 സ്ഥാപനങ്ങൾക്ക് നോട്ടീസ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയിലെ ഭക്ഷണശാലകളുടെ നടത്തിപ്പും വൃത്തിയും പരിശോധിക്കുന്നതിെൻറ ഭാഗമായി ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ നടന്ന പരിശോധനയിൽ 90 സ്ഥാപനങ്ങൾക്ക് നോട്ടീസ്. പരിശോധിച്ച 714 ഭക്ഷണശാലകളില്‍ 90 എണ്ണത്തിനാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിെൻറ പേരില്‍ നോട്ടീസ് നല്‍കിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്‌തതിനും ലൈസന്‍സില്ലാതെ പ്രവര്ത്തിച്ചതിെൻറയും പേരിലാണ് കൂടുതൽ സ്ഥാപനങ്ങൾക്കും നോട്ടീസ് ലഭിച്ചത്. ചൊവ്വാഴ്ച 248 ഹോട്ടൽ, 150 കൂൾബാർ, 181ബേക്കറി, ഇരുപതോളം കാറ്ററിങ് സെൻറർ, 16 സോഡ നിർമാണ യൂനിറ്റ്, ഒരു െഎസ് ഫാക്ടറി, 98 മറ്റ് സ്ഥാപനത്തിലും പരിശോധന നടന്നു. ഇവയിൽ 46 ഹോട്ടൽ, ആറ് കൂൾബാർ, 17 ബേക്കറി, 21 മറ്റ് സ്ഥാപനം എന്നിവക്കാണ് നോട്ടീസ് നൽകിയത്. ഇതിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത 30 സ്ഥാപനത്തിനെതിരെയും മലിനജലം പുറത്തേക്കൊഴുക്കിയതിന് 16 സ്ഥാപനത്തിനും മാലിന്യം സംസ്കരിക്കാത്ത എട്ട് സ്ഥാപനത്തിനെതിരെയും ഒാടകളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് മൂന്ന് സ്ഥാപനത്തിനെതിരെയും ലൈസൻസില്ലാത്ത 39 സ്ഥാപനത്തിനെതിരെയും കൊതുകിെൻറ ഉറവിടം കണ്ടെത്തിയ അഞ്ച് സ്ഥാപനത്തിനെതിരെയും ആരോഗ്യവകുപ്പ് നടപടിയെടുത്തു. ജില്ല മെഡിക്കല്‍ ഓഫിസറുടെ നിർദേശപ്രകാരമായിരുന്നു 54 സ്ക്വാഡായി തിരിഞ്ഞ് ജില്ലയിൽ പരിശോധന നടത്തിയത്. സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിെൻറ ഗുണമേന്മ ഉള്‍പ്പെടെയുള്ളവയും ആരോഗ്യവകുപ്പ് പരിശോധനക്ക് വിധേയമാക്കി. ഉപഭോക്തൃ ചൂഷണം തടയാൻ സഞ്ചരിക്കുന്ന ഹെൽപ് ഡെസ്‌കുമായി ലീഗൽ മെട്രോളജി തൊടുപുഴ: വ്യാപാര കേന്ദ്രങ്ങളിലെ ഉപഭോക്തൃ ചൂഷണം തടയുന്നതിനായി ഓണക്കാലത്ത് ജില്ലയിലുടനീളം മിന്നൽ പരിശോധനയോടൊപ്പം സഞ്ചരിക്കുന്ന ഹെൽപ് ഡെസ്‌ക് സേവനവും ലഭ്യമാക്കി ലീഗൽ മെട്രോളജി വകുപ്പ്. സഞ്ചരിക്കുന്ന ഹെൽപ് ഡെസ്‌ക് നഗരസഭ അധ്യക്ഷ സഫിയ ജബ്ബാർ ഫ്ലാഗ് ഓഫ് ചെയ്തു. ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി തൊടുപുഴയിൽ അസി. കൺട്രോളറുടെ ഓഫിസിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചതായി ഇടുക്കി ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർ പറഞ്ഞു. അളവു-തൂക്ക സംബന്ധമായ പരാതികൾ ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിലോ ഹെൽപ് ഡെസ്കിലോ അറിയിക്കാം. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് ഹെൽപ് ഡെസ്ക് പ്രവർത്തനം. പരിശോധനക്കായി ജില്ല അസി.കൺട്രോളറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. അളവിലും തൂക്കത്തിലും വെട്ടിപ്പു നടത്തുക, അമിത വില ഈടാക്കുക, മുദ്രചെയ്യാത്ത ത്രാസുകളും അളവുതൂക്ക ഉപകരണങ്ങളും ഉപയോഗിക്കുക, അളവുതൂക്ക ഉപകരണങ്ങൾ കൃത്യതപ്പെടുത്തി മുദ്ര ചെയ്ത സർട്ടിഫിക്കറ്റുകൾ ഉപഭോക്താവ് കാണത്തക്കവിധം പ്രദർശിപ്പിക്കാതിരിക്കുക, പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരമുള്ള പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്ത പാക്കറ്റുകൾ നിർമിക്കുക, വിതരണം ചെയ്യുക, വിൽപനക്കായി പ്രദർശിപ്പിക്കുക തുടങ്ങിയ എല്ലാത്തരം നിയമലംഘനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. വടംവലി മത്സരം നടത്തി കട്ടപ്പന: കെ.സി.വൈ.എം ഇടുക്കി രൂപത ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട രൂപതാതല വടംവലി മത്സരത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി ജേതാക്കളായി. ഇരട്ടയാർ സെൻറ് തോമസ് ഫൊറോന ദൈവാലയ ഗ്രൗണ്ടിൽ നടന്ന വടംവലി മത്സരത്തിൽ രണ്ടാം സ്ഥാനം ഹോളിഫാമിലി ചർച്ച് നാലുമുക്ക്, മൂന്നാം സ്ഥാനം സെൻറ് ജോസഫ് ചർച്ച് നാരകക്കാനം യൂനിറ്റും സ്വന്തമാക്കി. വനിത വിഭാഗത്തിൽ ഒന്നാം സ്ഥാനം വാഴത്തോപ്പ് കത്തീഡ്രൽ ചർച്ച് ടീമും രണ്ടാം സ്ഥാനം കഞ്ഞിക്കുഴി സെൻറ് മേരീസ്ചർച്ച് ടീമും സ്വന്തമാക്കി. വടംവലിയുടെ ഉദ്ഘാടനം കട്ടപ്പന ഡിവൈ.എസ്.പി എസ്. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് അമ്പലത്തിങ്കൽ, ഫാ. ടിനു പാറക്കടവിൽ, ഫാ. മാത്യുതറമുട്ടം, പ്രസിഡൻറ് ആൽബിൻ വറപോളയ്ക്കൽ, അനിമേറ്റർ സി. ടെസിൻ ക്ലീറ്റസ്, അജു, സോനു ജോസ്, സാബു കുന്നുംപുറത്ത്, ജെയ്മോൾ മാളിയേക്കൽ, അഞ്ജലി, എലിസബത്ത്, രാജിമോൾ, അനു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story