Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:01 PM IST Updated On
date_range 30 Aug 2017 2:01 PM ISTപൊലീസ് സേനയുടെ ആധുനികവത്കരണത്തിന് തുടക്കം കുറിച്ചു ^മുഖ്യമന്ത്രി * പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉടൻ
text_fieldsbookmark_border
പൊലീസ് സേനയുടെ ആധുനികവത്കരണത്തിന് തുടക്കം കുറിച്ചു -മുഖ്യമന്ത്രി * പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉടൻ േകാട്ടയം: സംസ്ഥാന പൊലീസ് സേനയുടെ ആധുനികവത്കരണത്തിന് സർക്കാർ നടപടി യെടുത്തുകഴിെഞ്ഞന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും മികച്ചനിലയിലേക്ക് സേനയെ മാറ്റുകയാണ് ലക്ഷ്യം. ഫോറൻസിക്, ക്രൈംബ്രാഞ്ച്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളും ശക്തമാക്കും. സൈബർ കുറ്റകൃത്യം പെരുകുന്ന സാഹചര്യത്തിൽ കൂടുതൽ സൈബർ പൊലീസ് സ്റ്റേഷനുകളും ആരംഭിക്കും. കോട്ടയത്ത് പുതിയ ക്രൈംബ്രാഞ്ച് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബ്ലേഡ് മാഫിയകളെയും ക്വേട്ടഷൻ സംഘങ്ങളെയും ഹവാല, വിധ്വംസക പ്രവർത്തനം നടത്തുന്നവരെയും നേരിടാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ശക്തിപ്പെടുത്തണം. ഇത് പ്രത്യേക വിഭാഗമായി ആരംഭിക്കും. നിലവിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ജില്ലതലത്തിൽ സ്ക്വാഡുകൾ ഉണ്ടെങ്കിലും പുതിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വേണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ വിഭാഗം കേരള പൊലീസാണ്. എന്നാൽ, കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്യപ്പെടുന്നു എന്ന ഒറ്റക്കാരണത്താൽ കേരളത്തിൽ ക്രമസമാധാനനില തകർെന്നന്ന് വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം. ഇത് ശരിയല്ല. കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ജനം ആഗ്രഹിക്കുന്നു. പ്രതിവർഷം ഏഴുലക്ഷം കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്യുന്നുണ്ട്. കേരളെത്തക്കാൾ വലുപ്പമുള്ള യു.പിയിൽ രണ്ടരലക്ഷം കേസുകൾ മാത്രമാണ് വർഷം രജിസ്റ്റർ ചെയ്യുന്നത്. കുറ്റം ചെയ്തവരെ മാത്രം കുറ്റവാളികളായി കാണാൻ പൊലീസിന് കഴിയണം. അതിന് സ്ഥാനമാനങ്ങൾ പരിഗണിക്കേണ്ട. സമ്മർദങ്ങൾക്ക് വഴങ്ങാതെ ജനങ്ങളുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ പൊലീസിന് കഴിയണം. ക്രമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർക്കശനടപടി ഉണ്ടാകും. സ്ത്രീകൾക്കും പാവപ്പെട്ടവർക്കും നീതി ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച് പരാതിക്ക് ഇടനൽകരുത്. സേനയിൽ കൂടുതൽ സാേങ്കതികവിദ്യ ഉറപ്പാക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പൊലീസുകാർക്ക് കൂടുതൽ പരിശീലനങ്ങളും സർക്കാറിെൻറ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് ഡി.ജി.പി എ. ഹേമചന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ജോസ് കെ. മാണി എം.പി, െഎ.ജി എസ്. ശ്രീജിത്ത്, കോട്ടയം നഗരസഭ അധ്യക്ഷ പി.ആർ. സോന, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി, കോട്ടയം എസ്.പിയുടെ ചുമതല വഹിക്കുന്ന എറണാകുളം ഡി.സി.പി ആർ. കറുപ്പുസ്വാമി, ക്രൈം ബ്രാഞ്ച് എസ്.പി ജേക്കബ് ജോബ്, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ എന്നിവർ സംസാരിച്ചു. 1.10 കോടി ചെലവഴിച്ച് കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ െസാസൈറ്റിയാണ് കെട്ടിടം നിർമിച്ചത്. --സി.എ.എം.--
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story