Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:01 PM IST Updated On
date_range 30 Aug 2017 2:01 PM ISTഭവനപദ്ധതി താളം തെറ്റി; സർേവ ലിസ്റ്റ് കാണാനില്ല
text_fieldsbookmark_border
പത്തനംതിട്ട: വീടില്ലാത്താവർക്കൊക്കെ ഭവനം എന്ന് കൊട്ടിഘോഷിച്ച ലൈഫ് ഭവനപദ്ധതിയിൽ പാളിച്ച. സോഫ്റ്റ് വെയറിൽ എൻട്രി ചെയ്തവ കാണാനില്ലെന്ന വിവരമാണ് തദ്ദേശ ജീവനക്കാരിലും അപേക്ഷകരിലും ആശങ്കപരത്തുന്നത് . ആദ്യം സംശയിച്ചെങ്കിലും സ്ഥിരീകരണമായി ഔദ്യോഗിക സൈറ്റിൽ തന്നെ വിവരം എത്തിയിരിക്കുകയാണ്. 'മുഴുവൻ ഭവനരഹിതർക്കും ഭവനം' എന്ന് പ്രഖ്യാപിച്ച് വൻ തുക ചെലവഴിച്ച് കുടുംബശ്രീ വഴിയായിരുന്നു ആദ്യ സർേവ. ഇതിൽ സംശയം തോന്നി പരിശോധ നടത്തിയപ്പോൾ തന്നെ അപകടം തെളിഞ്ഞു. ഒതുക്കിത്തീർക്കാൻ സർക്കാർ തലത്തിൽ പരമാവധി ശ്രമം നടന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ പട്ടികയിലുൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കളെയും വീണ്ടും പരിശോധിക്കണമെന്ന് ഉത്തരവിറക്കാൻ നിർബന്ധിതമായി. ഇതിെൻറ ചുമതല പഞ്ചായത്തുകളെ ഏൽപിച്ചു. എന്നാൽ, ഘടകസ്ഥാപന ജീവനക്കാർ ഒന്നടങ്കം ജോലികളിൽനിന്ന് ഒഴിഞ്ഞുമാറി. ആദ്യഘട്ടത്തിൽ ആരോഗ്യവും വിദ്യാഭ്യാസവും പിന്മാറി. പിന്നീട് കൃഷി ജില്ല ഓഫിസർമാർ മുതൽ മന്ത്രിവരെ സർക്കാറിെൻറ സ്വപ്നപദ്ധതിക്കെതിരെ നിലപാടെടുത്തു. പഞ്ചായത്തിന് കൈമാറിയ ഘടകസ്ഥാപനങ്ങളും ജീവനക്കാരും പദ്ധതിയിൽനിന്ന് വഴുതി മാറിയെന്നാണ് തദ്ദേശ ജീവനക്കാർ പറയുന്നത്. പരാജയപ്പെട്ട പരീക്ഷണണമാണ് അധികാര വികേന്ദ്രീകരണം എന്ന ആരോപണത്തിന് അടിവരയിടുന്നതായിരുന്നു ലൈഫ് പ്രവർത്തനങ്ങളും. അവസാനം പഞ്ചായത്തിന് വിട്ടുകിട്ടിയ ജീവനക്കാരെ പ്രവർത്തനത്തിന് കിട്ടാതെ സർക്കാറിനും പഞ്ചായത്തിനും പരാജയം സമ്മതിക്കേണ്ടിവന്നു. മറ്റെല്ലാ പ്രവർത്തനങ്ങളും നിർത്തിെവച്ച് പഞ്ചായത്ത് ഓഫിസിലെ ജീവനക്കാർക്ക് അവധി ദിവസങ്ങളും വിശ്രമവും നിഷേധിച്ച് സർേവ നടത്തേണ്ടിവന്നു. പല പഞ്ചായത്തിനു മുന്നിലും ജീവനക്കാർ ലൈഫ് സർേവയിലായതിനാൽ ദൈനംദിന സേവനങ്ങൾ ലഭ്യമല്ല എന്ന് നോട്ടീസ് വരെ പതിച്ചു. സർവേ നടത്തി കമ്പ്യൂട്ടർ സോഫ്റ്റ് വെയറിൽ ഡാറ്റ എൻട്രി നടത്താൻ ശ്രമിച്ചപ്പോൾ നെറ്റ് സ്പീഡ് നേന്ന കുറവ്. ഡാറ്റ എൻട്രിതന്നെ നിലച്ച അവസ്ഥ. ഒടുവിൽ ആഗസ്റ്റ് 28 എന്ന തീയതി 31ലേക്ക് മാറ്റി നൽകി. ഒടുവിലാണ് സോഫ്റ്റ് വെയറിൽ എൻട്രി ചെയ്തവ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. എം.ജെ.ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story