Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുല്ലപ്പെരിയാർ:...

മുല്ലപ്പെരിയാർ: നീരൊഴുക്ക്​ വർധിച്ചു, ജലനിരപ്പ്​ 117 അടിയായി

text_fields
bookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടി​െൻറ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് 117 അടിയായി ഉയർന്നു. ഒറ്റദിവസംകൊണ്ട് അരയടിയാണ് വർധിച്ചത്. ജലനിരപ്പ് 111 അടിവരെ താഴ്ന്ന ശേഷമാണ് ഇപ്പോൾ ഉയർന്നത്. സെക്കൻഡിൽ 1266 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 225 ഘനയടി ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. കേരളത്തിനൊപ്പം അതിർത്തി ജില്ലയായ തേനിയിലും മഴ തുടരുന്നുണ്ട്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ ഡാമിൽ 30.15 അടി ജലമാണുള്ളത്. ഇവിടേക്ക് സെക്കൻഡിൽ 113 ഘനയടി ജലം ഒഴുകിയെത്തുന്നുണ്ട്. മുല്ലപ്പെരിയാറി​െൻറ വൃഷ്ടിപ്രദേശമായ പെരിയാറിൽ 27.8ഉം തേക്കടിയിൽ 26.6 മില്ലിമീറ്റർ മഴയാണ് പെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story