Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭവനസന്ദർശത്തിനിടെ...

ഭവനസന്ദർശത്തിനിടെ എ.എസ്.ഐക്ക്​ നായുടെ കടിയേറ്റു

text_fields
bookmark_border
തൊടുപുഴ: ജനമൈത്രി പൊലീസി​െൻറ വിവരശേഖരണത്തി​െൻറ ഭാഗമായ ഭവനസന്ദർശനത്തിനിടെ എ.എസ്.ഐക്ക് നായുടെ ആക്രമത്തിൽ പരിക്കേറ്റു. കാളിയാർ സ്റ്റേഷനിലെ എ.എസ്.ഐയായ സണ്ണിക്കാണ് നായുടെ കടിയേറ്റ് കാലിന് പരിക്കുപറ്റിയത്. ഇതേതുടർന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ചൊവ്വാഴ്ച രാവിലെ 11.30ന് പടി-കോടിക്കുളം പാറപ്പുഴക്ക് സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. വീടിനുമുന്നിൽ കിടക്കുകയായിരുന്ന രണ്ട് നായ്ക്കൾ പൊലീസ് ഉദ്യോഗസ്ഥനുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഒരു നായെ പ്രതിരോധിക്കുന്നതിനിടെ കൂടെയുണ്ടായിരുന്നവ കാലിൽ കടിച്ചു. ജനമൈത്രി പൊലീസി​െൻറ സർവേയുടെ ഭാഗമായി വിവര ശേഖരണത്തിനായി വാർഡുകൾ കേന്ദ്രീകരിച്ച് പൊലീസ് ഉദ്യോഗസ്ഥർ കയറിയിറങ്ങുകയാണ്. 30നുമുമ്പ് സർവേ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story