Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമെഡി. പ്രവേശനം:...

മെഡി. പ്രവേശനം: സർക്കാർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒപ്പമുണ്ട്​ ^മുഖ്യമന്ത്രി പണത്തി​െൻറപേരിൽ വിദ്യാഭ്യാസം തടസ്സപ്പെടില്ല,ബാങ്ക്​ അധികൃതരുടെ യോഗം വിളിക്കും മുഖ്യമന്ത്രി ബാങ്ക്

text_fields
bookmark_border
മെഡി. പ്രവേശനം: സർക്കാർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒപ്പമുണ്ട് -മുഖ്യമന്ത്രി പണത്തി​െൻറപേരിൽ വിദ്യാഭ്യാസം തടസ്സപ്പെടില്ല,ബാങ്ക് അധികൃതരുടെ യോഗം വിളിക്കും മുഖ്യമന്ത്രി ബാങ്ക് അധികൃതരുടെ യോഗം വിളിക്കും-മുഖ്യമന്ത്രി ഗാന്ധിനഗർ(കോട്ടയം): സ്വാശ്രയ വിഷയത്തിൽ ആശങ്ക വേണ്ടെന്നും സർക്കാർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ പ്രവേശം ലഭിച്ച ഒരു വിദ്യാർഥിക്കും പണത്തി​െൻറപേരിൽ വിദ്യാഭ്യാസം തടസ്സപ്പെടില്ല. ബാങ്ക് ഗാരൻറിയടക്കം കാര്യങ്ങൾ കൈകാര്യംചെയ്യാൻ ബാങ്ക് അധികൃതരുടെ യോഗം വിളിച്ച് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫീസ് നിശ്ചയിക്കാനുള്ള അധികാരം സർക്കാർ രൂപവത്കരിച്ച ഫീസ് റെഗുലേറ്ററി കമ്മിറ്റിക്കാണ്. ചെയർമാൻ ജസ്റ്റിസ് രാജേന്ദ്രബാബുവിനോട് ഫീസ് ഘടന അന്തിമമായി തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. കുറഞ്ഞ ഫീസിൽ മെഡിക്കൽ പ്രവേശനം നടത്താൻ സ്വാശ്രയ മെഡിക്കൽ കോളജുകൾ തയാറാകണം. പഴയ ഫീസിൽ പഠിപ്പിക്കാൻ തയാറായ മാനേജ്മ​െൻറുകളെ മാതൃകയാക്കണം. ടി.കെ. രാമകൃഷ്ണൻ പഠനകേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം കോട്ടയം മെഡിക്കൽ കോളജ് ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ.ടി.കെ. ജയകുമാറിനും പ്രത്യേക പുരസ്കാരം ഹൃദ്രോഗവിഭാഗം പ്രഫസർ ഡോ. പി.എൻ. ജയപ്രകാശിനും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story