Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:01 PM IST Updated On
date_range 30 Aug 2017 2:01 PM ISTജീവപര്യന്ത പ്രതിക്ക് പരോൾ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ഇടുക്കി: ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട 65കാരന് അഞ്ചു ദിവസത്തെ പരോൾ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഗർഭാശയ രോഗത്താൽ ബുദ്ധിമുട്ടുന്ന ഭാര്യയെ കാണാൻ പരോൾ അനുവദിക്കണമെന്നാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസിെൻറ ഉത്തരവ്. ഉടുമ്പന്നൂർ സ്വദേശിനി സരസമ്മ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ ഭർത്താവ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ 11വർഷമായി തടവിലാണ്. അതിനിടെ, 21തവണ പരോൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ പരോൾ ലഭിക്കുന്നില്ലെന്ന പരാതിയിലാണ് കമീഷെൻറ ഇടപെടൽ. ജയിൽ വകുപ്പ് മേധാവിയിൽനിന്ന് റിപ്പോർട്ട് വാങ്ങിയശേഷമാണ് ഉത്തരവ്. തൊടുപുഴ സെഷൻസ് കോടതിയുടെ ഉത്തരവ് പ്രകാരം ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഭർത്താവ്. ഇയാൾക്ക് സാധാരണ അവധിയും അടിയന്തരാവധിയും അനുവദിച്ചിട്ടുള്ളതാണെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ, 2014ൽ ജയിൽ ചട്ടങ്ങൾ ഭേദഗതിചെയ്തു. ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് സാധാരണ അവധിക്ക് അർഹതയില്ലെന്നാണ് ഭേദഗതി വരുത്തിയത്. സെക്ഷൻ 376 പ്രകാരം ശിക്ഷിക്കപ്പെട്ടവർക്ക് സാധാരണ പരോൾ അനുവദിക്കാൻ നിയമതടസ്സമുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു. പരാതിക്കാരി രോഗിയും ഭർത്താവ് 65 കഴിഞ്ഞ വ്യക്തിയുമായതിനാൽ അഞ്ചു ദിവസത്തേക്ക് പരോൾ അനുവദിക്കാവുന്നതാണെന്നാണ് കമീഷൻ നിർദേശിച്ചത്. പരോൾ അനുവദിക്കാൻ പ്രത്യേക നിർേദശം ആഭ്യന്തര വകുപ്പിൽനിന്ന് ലഭ്യമാക്കാനാണ് കമീഷൻ ജയിൽ വകുപ്പ് മേധാവിക്ക് നിർേദശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story