Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'കണ്ണൻ ദേവൻ കുന്നുകൾ'...

'കണ്ണൻ ദേവൻ കുന്നുകൾ' പ്രകാശനം ചെയ്​തു

text_fields
bookmark_border
മൂന്നാർ: 'മാധ്യമം' ചീഫ് റിപ്പോർട്ടർ എം.ജെ. ബാബു രചിച്ച് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കണ്ണൻ ദേവൻ കുന്നുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. മൂന്നാർ ക്ഷേത്രത്തിനു സമീപത്തെ കാർത്തിക ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഡെ. സ്പീക്കർ സി.എ. കുര്യൻ പ്രകാശനം നിർവഹിച്ചു. മുൻ എം.എൽ.എ എ.കെ. മണി പുസ്തകം ഏറ്റുവാങ്ങി. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. വിജയകുമാർ സംസാരിച്ചു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും ഗ്രന്ഥകർത്താവ് എം.ജെ. ബാബു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story