Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമല്ലപ്പള്ളി പഞ്ചായത്ത്...

മല്ലപ്പള്ളി പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ ഇനി പൊതുജനങ്ങൾക്ക് നേരിട്ടറിയാം

text_fields
bookmark_border
മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ ഇനി പൊതുജനങ്ങൾക്ക് നേരിട്ടറിയാൻ സംവിധാനമായി. കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി തീരുമാനങ്ങൾ മുതൽ ഇനി നടക്കുന്ന എല്ലാ യോഗതീരുമാനങ്ങളും വെബ്സൈറ്റിലൂടെ ലോകത്ത് എവിടെനിന്നുള്ളവർക്കും കാണാമെന്നതാണ് പ്രത്യേകത. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത സകർമ സോഫ്റ്റ്വെയറിലൂടെയാണ് ഇത് സാധ്യമാകുന്നത്. ജനപ്രതിനിധികൾ ഏറ്റെടുക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും കൂടുതൽ സുതാര്യമാക്കാൻ ഇതിലൂടെ കഴിയും. കൂടാതെ ഗ്രാമപഞ്ചായത്തി​െൻറയും പഞ്ചായത്തിനു കൈമാറിക്കിട്ടിയ വിവിധ വകുപ്പുകളിലെ സ്ഥാപനങ്ങളെയും കൂടുതൽ ജനക്ഷേമകരമായി മാറ്റുന്നതിനും ഇതിലൂടെ കഴിയുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ പറഞ്ഞു. ഭരണഘടനാപരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിർവഹിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് സെക്രട്ടറി പി.കെ. ജയൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് സകർമ ലോഗിൻ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story