Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅപ്പുവി​െൻറ...

അപ്പുവി​െൻറ കാത്തിരിപ്പ് നീളുന്നു

text_fields
bookmark_border
വടശേരിക്കര: അപ്പുവി​െൻറ കാത്തിരിപ്പ് അനന്തമായി നീളുകയാണ്, പുലി വരുന്നതും കാത്ത്. ഭക്ഷണം സുഭിക്ഷമായി ലഭിക്കുന്നുണ്ടെങ്കിലും പുലി വന്നുകുരുങ്ങാതെ അപ്പുവിന് മോചനമില്ല. കാടിറങ്ങിയ പുലി നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായതോടെ ളാഹ ഹാരിസൺ എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച പുലിക്കെണിയിൽ ഇരയായി തളക്കാൻ വിധിക്കപ്പെട്ട നായയാണ് അപ്പു. പ്രദേശത്തുതന്നെയുള്ള തോട്ടം തൊഴിലാളിയുടെ വളർത്തുനായയാണ് രണ്ടുവയസ്സുള്ള അപ്പു. രാജാമ്പാറ ഫോറസ്റ്റ് ഡിവിഷനിലെ ശബരിമല വനത്തോട് ചേർന്നുകിടക്കുന്ന ളാഹ എസ്റ്റേറ്റിൽ ഒരു മാസം മുമ്പാണ് ആദ്യമായി പുലിയെ കാണുന്നത്. രാവിലെ റബർ ടാപ്പിങ്ങിനെത്തിയ തോട്ടം തൊഴിലാളികൾ പുലിയുടെമുന്നിൽ അകപ്പെട്ടതോടെ ളാഹ മേഖല പുലിപ്പേടിയിലായി. പിന്നീട് നിരവധി വളർത്തുമൃഗങ്ങൾ പുലിക്ക് ഭക്ഷണമായതോടെ നാട്ടുകാരിൽ പ്രതിഷേധവും ഭയവും ബലപ്പെട്ടു. തുടർന്ന് മൂന്നാർ ഇരവികുളം നാഷനൽ പാർക്കിൽനിന്ന് പുലിയെ പിടിക്കാനുള്ള കൂട് ളാഹ തോട്ടത്തിൽ സ്ഥാപിക്കുകയായിരുന്നു. ഒപ്പം പുലിയെ ആകർഷിക്കാൻ അപ്പു എന്ന നായെയയും തടവിലാക്കി. ഹൈടെക് കൂടായതിനാൽ പുലി കൂട്ടിൽ കടന്നാലും നായയെ ആക്രമിക്കാൻ കഴിയില്ലെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. കൂട് സ്ഥാപിച്ച് അഞ്ചുദിവസം പിന്നിടുമ്പോഴും പുലി തോട്ടം മേഖലയിൽ സ്വൈരവിഹാരം നടത്തുകയാണ്. കൂട്ടിലിട്ട നായക്ക് കോഴിയിറച്ചി ഉൾപ്പെടെ സുഭിക്ഷമായി മൂന്നുനേരവും ഭക്ഷണം നൽകുന്നുണ്ടെന്ന് ളാഹ ഫോറസ്റ്റ് ഓഫിസിലെ ജീവനക്കാർ പറഞ്ഞു. തോട്ടം മേഖലയിൽ അഴിച്ചുവിട്ടിരിക്കുന്ന കന്നുകാലികളെ യഥേഷ്ടം ലഭിക്കുമെന്നതിനാൽ പുലി പട്ടിയിറച്ചി തേടി വരാൻ സാധ്യത കുറവാണെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടൽ. പുലി വരാൻ വൈകുന്ന ഓരോ ദിവസവും അപ്പു എന്ന നായുടെ ജീവിതം പുലിക്കൂട്ടിനുള്ളിൽ തന്നെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story