Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:58 PM IST Updated On
date_range 29 Aug 2017 1:58 PM ISTകടുത്തുരുത്തിയിൽ അപകടക്കെണിയൊരുക്കി റോഡിൽ ഗർത്തം
text_fieldsbookmark_border
കടുത്തുരുത്തി: റോഡിലെ ഗർത്തം യാത്രക്കാർക്ക് ദുരിതമാകുന്നു. കടുത്തുരുത്തി സെൻട്രൽ ജങ്ഷനിൽ ബസ് കാത്തുനിൽക്കുന്നതിന് സമീപത്തായി റോഡിനും നടപ്പാതക്കും ഇടയിലായാണ് വലിയ ഗർത്തം രൂപപ്പെട്ടത്. മാസങ്ങൾക്കുമുമ്പ് സ്വകാര്യ നെറ്റ്വർക്ക് കമ്പനിയുടെ റേഞ്ച് കൂട്ടാൻ കുഴിയെടുത്ത് കേബിൾ സ്ഥാപിച്ചിരുന്നു. മെയിൻ റോഡിൽ എക്സ്കവേറ്ററും ടില്ലറും ഉപയോഗിച്ചാണ് കുഴിയെടുത്തത്. തുടർന്ന് അശാസ്ത്രീയമായി കോൺട്രീറ്റ് ചെയ്ത് അടച്ചതാണ് പ്രതിസന്ധിക്ക് കാരണം. മഴ ശക്തമായതോടെ കോൺക്രീറ്റ് ഇളകി കുഴിയുടെ അടിയിലേക്ക് ഇരിക്കുകയായിരുന്നു. കോട്ടയം ഭാഗേത്തക്ക് പോകാൻ നിരവധി യാത്രക്കാരും വിവിധ സ്കൂളുകളിലെ വിദ്യാർഥികളും വാഹനം കയറാൻ നിൽക്കുന്നതിന് മുന്നിലാണ് ഗർത്തം. വാഹനത്തിൽനിന്ന് ഇറങ്ങുന്നവരും ഇതിൽ വീഴാനിടയാണ്ട്. സൂചന ഇല്ലാത്തതിനാൽ ഇരുചക്രവാഹനങ്ങൾ രാത്രി അപകടത്തിൽടൊനും സാധ്യയേറെയാണ്. പത്തടിയോളം താഴ്ചയുള്ള ഗർത്തങ്ങൾ മൂടാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. KTL65 KUZHI കടുത്തുരുത്തി സെൻട്രൽ ജങ്ഷനിൽ രൂപപ്പെട്ട ഗർത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story