Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബി.എസ്​സി നഴ്സിങ്​,...

ബി.എസ്​സി നഴ്സിങ്​, പാരാമെഡിക്കൽ ഡിഗ്രി: രണ്ടാംഘട്ട അലോട്ട്​മെൻറായി

text_fields
bookmark_border
തിരുവനന്തപുരം: 2017ലെ ബി.എസ്സി നഴ്സിങ്, ബി.എസ്സി (എം.എൽ.ടി), ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്സി ഒപ്റ്റോമെട്രി, ബി.പി.ടി, ബി.സി.വി.ടി, ബി.എ.എസ്.എൽ.പി, ബി.എസ്സി എം.ആർ.ടി, ബി.എസ്സി മെഡിക്കൽ മൈേക്രാബയോളജി, ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി എന്നീ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുമുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മ​െൻറ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ 25.08.2017, വൈകീട്ട് മൂന്നു വരെ ഓൺലൈനായി സമർപ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട അലോട്ട്മ​െൻറ്. രണ്ടാം ഘട്ട അലോട്ട്മ​െൻറ് സംബന്ധിച്ച വിവരങ്ങൾ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽനിന്ന് അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് നിർബന്ധമായും എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മ​െൻറ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മ​െൻറ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾഎന്നിവ വിദ്യാർഥിയുടെ അലോട്ട്മ​െൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ട അലോട്ട്മ​െൻറ് ലഭിക്കുന്നവർ പ്രവേശന പരീക്ഷ കമീഷണർക്ക് അടയ്ക്കേണ്ട ഫീസ്/അധിക തുക ആഗസ്റ്റ് 31ന് വൈകീട്ട് മൂന്നിനകം എസ്.ബി.െഎയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഒാൺലൈൻ പേമ​െൻറ് മുഖാന്തരമോ ഒടുക്കി അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. തെരഞ്ഞെടുത്ത എസ്.ബി.െഎ ശാഖകളുടെ ലിസ്റ്റ് മേൽപ്പറഞ്ഞ വെബ്സൈറ്റിൽ ലഭ്യമാണ്. സ്പോർട്സ് േക്വാട്ട, എൻ.സി.സി േക്വാട്ട, ശാരീരിക ക്ഷമത കുറഞ്ഞവർക്കുള്ള (പി.ഡി) സീറ്റുകൾ എന്നിവയിലേക്ക് ഇൗ ഘട്ടത്തിൽ അലോട്ട്മ​െൻറ് നടത്തിയിട്ടുണ്ട്. കൂടാതെ, ന്യൂനൽക്ഷ പദവിയിലുള്ള സ്വകാര്യ സ്വാശ്രയ നഴ്സിങ്/പാരാമെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ േക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മ​െൻറും ഇൗ ഘട്ടത്തിൽ നടത്തിയിട്ടുണ്ട്. അലോട്ട്മ​െൻറ് ലഭിച്ച നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്തതും കോളജിൽ ഹാജരായി പ്രവേശനം നേടാത്തതുമായ വിദ്യാർഥികളുടെ അലോട്ട്മ​െൻറും ബന്ധപ്പെട്ട സ്ട്രീമിൽ (നഴ്സിങ് സ്ട്രീം/പാരാമെഡിക്കൽ സ്ട്രീം) നിലവിലുള്ള ഹയർ ഒാപ്ഷനുകളും റദ്ദാക്കുന്നതാണ്. റദ്ദാക്കപ്പെടുന്ന ഒാപ് ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളൽ ലഭ്യമാകുന്നതല്ല. ടോക്കൺ ഡെപ്പോസിറ്റ്: അലോട്ട്മ​െൻറ് ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും, G.O.(Ms) No. 25/2005/SCSTDD, തീയതി: 20.06.2005, G.O (Ms) No. 10/2014/BCDD തീയതി: 23.05.2014 എന്നീ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും 1000 രൂപ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഒ ാൺലൈൻ പേമ​െൻറ് മുഖാന്തരമോ അടച്ച് 31-08-2017 വൈകീട്ട് അഞ്ചിന് മുമ്പ് അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. MIMS College of Allied Health sciences, MIMS Academy, Vazhayoor, Puthukode P.O Malappuram എന്ന സ്വകാര്യസ്വാശ്രയ കോളജിലെ ബി.സി.വി.ടി, ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള അലോട്ട്മ​െൻറ് താൽക്കാലികവും IA No. 9780/2017 IN WP (C) No.37007/2016 മേലുള്ള ഹൈകോടതിയുടെ അന്തിമ വിധിക്ക് വിധേയവുമായിരിക്കും. സർക്കാർ /അഡ്മിഷൻ ആൻഡ് ഫീറെഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് പ്രസ്തുത കോഴ്സുകൾക്ക് ബാധകമാണ്. ഹെൽപ്ലൈൻ നമ്പറുകൾ: 0471 2339101,102,103,104.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story