Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതോട്ടം മേഖലയിലെ വൻ...

തോട്ടം മേഖലയിലെ വൻ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു* രണ്ടു വർഷത്തിനിടെ ഹൈറേഞ്ചിൽ മാത്രം 20ഓളം ജീവനാണ് പൊലിഞ്ഞത്

text_fields
bookmark_border
നെടുങ്കണ്ടം: തോട്ടം മേഖലയിലെ വൻ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. പാമ്പാടുംപാറയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പാമ്പാടുംപാറ പുതുക്കാട് കോളനിയിൽ ലക്ഷ്മിയാണ് (65) തിങ്കളാഴ്ച രാവിലെ 11ന് ഏലത്തോട്ടത്തിൽ കായ എടുത്തുകൊണ്ടുനിൽെക്ക സമീപത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരം വീണ് മരിച്ചത്. ജില്ലയിലെ ഏലത്തോട്ടങ്ങളിലും റോഡരികിലുമുള്ള വൻ മരങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. പലതും ഉണങ്ങിയതിനാൽ ഏതു നിമിഷവും നിലംപൊത്താം. ഏലത്തോട്ടങ്ങളിൽ പണിയെടുക്കുന്നത് ജീവൻ പണയം വെച്ചാണ്. രണ്ടു വർഷത്തിനിടെ ഹൈറേഞ്ചിൽ മാത്രം 20ഓളം ജീവനാണ് പൊലിഞ്ഞത്. നിരവധിപേർക്ക് പരിക്കേൽക്കുകയും വീടുകൾ തകരുകയും ചെയ്തു. രണ്ടാഴ്ചക്കിടെ ഹൈറേഞ്ചി​െൻറ വിവിധ ഭാഗങ്ങളിൽ മരം ഒടിഞ്ഞുവീണും കടപുഴകിയും ഗതാഗതം തടസ്സപ്പെട്ടിരുന്നു. പാറത്തോട് രാംകോ എസ്റ്റേറ്റിൽ ജോലിയിൽ ഏർപ്പെട്ട തൊഴിലാളി സ്ത്രീ വാസന്തിയും ചന്ദനപ്പാറ എസ്റ്റേറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ബീനയും മരം വീണാണ് മരിച്ചത്. ഉടുമ്പൻചോല വല്ലറക്കംപാറയിൽ മരം വീണ് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. ഓട്ടത്തിനിടെ ഓട്ടോക്കു മുകളിലക്ക് മരം വീണായിരുന്നു മരണം. ആനവിലാസത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിനു മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രാജാക്കാട് പേത്തൊട്ടിയിൽ ഗുരുസ്വാമി എന്ന എസ്റ്റേറ്റ് സൂപ്പർവൈസർ ജോലിക്കിടെ മരം വീണ് മരിച്ചിരുന്നു. പാമ്പാടുംപാറ എസ്റ്റേറ്റിൽ ഏലത്തോട്ടത്തിൽ പണിയെടുത്തിരുന്ന തൊഴിലാളി സ്ത്രീ ഗീതയും മരം വീണാണ് മരിച്ചത്. മാസങ്ങൾക്കുമുമ്പ് പാമ്പാടുംപാറ പത്തിനിപ്പാറയിൽ മരം വീണ് കിഴക്കേപ്പറമ്പിൽ ഏലിയാമ്മ ജോസി​െൻറ വീട് പൂർണമായി തകർന്നു. വീടിനു സമീപെത്ത എസ്റ്റേറ്റിലെ വലിയ കുളമാവ് ചുവടെറിഞ്ഞ് സമീപത്തെ മൂന്നുമരങ്ങൾ പിടർത്തി വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മരക്കൊമ്പ് ഒടിഞ്ഞുവീണ് നെടുങ്കണ്ടം പഞ്ചായത്തിലെ വനിത അംഗത്തിനും മകൾക്കും കൂട്ടാളികൾക്കും പരിക്കേറ്റിരുന്നു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുംവഴിയായിരുന്നു അപകടം. പച്ചടി ഡി.എഫ്.ഒ കാട്ടിലെ പ്ലാവി​െൻറ ശിഖരം അടർന്നുവീണ് പഞ്ചായത്ത് അംഗമടക്കം മൂന്നുപേർക്കാണ് പരിക്കേറ്റത്. കൽക്കൂന്തൽ കരടിവളവിൽ ചോലമരം വീണ് ഇരുനിലക്കെട്ടിടം തകർന്നു. ഉടുമ്പൻചോലക്കടുത്ത് മാട്ടുതാവളത്ത് കാട്ടുമരം കടപുഴകി നാല് തൊഴിലാളി സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. മരം വീണ് കുരിശടിയും വ്യാപാരസ്ഥാപനവും തകർന്ന സംഭവവുമുണ്ട്. മേപ്പാറയിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീതൊഴിലാളികൾക്ക് പരിക്കേറ്റു. വൻ മരങ്ങൾ ഉയർന്നുനിൽക്കുന്ന ഏല ത്തോട്ടങ്ങളിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. കനത്ത മഴയിലും കാറ്റിലും മാത്രമല്ല മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണിട്ടുള്ളത്. പലതി​െൻറയും ചുവട് ദ്രവിച്ചനിലയിലാണ്. ഏലത്തോട്ടങ്ങളിലും മറ്റും നിൽക്കുന്ന മരങ്ങൾ വർഷങ്ങൾ പഴക്കമുള്ളതാണ്. ഹൈറേഞ്ചി​െൻറ വിവിധ മേഖലകളിലെ റോഡുകളിലും സമാനരീതിയിൽ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. ജില്ലയിലെ ദേശീയ--സംസ്ഥാനപാതയോരങ്ങളിലും ഗ്രാമീണറോഡരികിലും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ നിരവധി മരങ്ങളാണുള്ളത്. കൊല്ലം-തേനി ദേശീയപാതയിലെ കുട്ടിക്കാനത്തിനും 35ാം മൈലിനുമിടെ നിരവധി മരങ്ങളാണ് അപകടഭീഷണി ഉയർത്തുന്നത്. നെടുങ്കണ്ടം--പൂപ്പാറ, പുളിയന്മല--തൂക്കുപാലം, തേക്കടി--മൂന്നാർ, കട്ടപ്പന -തൊടുപുഴ, മൂന്നാർ--ഉദുമൽപേട്ട, കട്ടപ്പന--കുട്ടിക്കാനം, നൈലാടുംപാറ--അടിമാലി തുടങ്ങിയ റോഡുകളിലെല്ലാം മരങ്ങൾ റോഡിലേക്ക് ചരിഞ്ഞും ഉണങ്ങിയും ചുവടുദ്രവിച്ചും നിൽക്കുകയാണ്. ഏലത്തോട്ടങ്ങളിൽ ഇടതൂർന്ന് നിൽക്കുന്ന മരങ്ങളിൽ മരച്ചില്ലകൾ കൂടുതൽ വളർന്നതിനാൽ ശക്തമായ കാറ്റിൽ നിലം പൊത്താൻ സാധ്യത ഏറെയാണ്. മരം വീണ് മരണവും അപകടങ്ങളും തുടർക്കഥയായിട്ടും അധികൃതരോ തോട്ടം ഉടമകളോ മുൻകരുതൽ സ്വീകരിക്കാറില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story