Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 2:04 PM IST Updated On
date_range 25 Aug 2017 2:04 PM ISTഎടാട് അന്ത്യംപാറയിൽ മലയിടിച്ചിൽ; രണ്ടരയേക്കർ കൃഷി നശിച്ചു, എട്ടോളം വിട് അപകടഭീഷണിയിൽ
text_fieldsbookmark_border
മൂലമറ്റം: എടാട് അന്ത്യംപാറയിൽ മലയിടിഞ്ഞ് രണ്ടരയേക്കർ കൃഷിയിടം നശിച്ചു. ഒരു വീടിന് നേരിയ കേടുസംഭവിച്ചു. എട്ടോളം വീട് അപകടഭീഷണിയിലുമായി. കോലടിക്കൽ ജോസിെൻറ രണ്ടരയേക്കർ കൃഷിയിടത്തിലെ കുരുമുളക്, കാപ്പി, റബർ എന്നിവ മണ്ണിടിച്ചിലിൽ നശിച്ചു. ചൂരാപ്പുഴ പി.സി. ചാക്കോയുടെ വീടിെൻറ പിൻഭാഗത്തെ വാതിലും സമീപത്തെ ഷെഡും തകർന്നു. വ്യാഴാഴ്ച രാവിലെ ആറേകാലോടെ വൻ ശബ്ദത്തോടെ പാറക്കൂട്ടവും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. അമ്പതടി വീതിയിൽ അഞ്ഞൂറടി നീളത്തിൽ മണ്ണിടിഞ്ഞു. ശേഷവും നേരിയ തോതിൽ മണ്ണിടിയുന്നുണ്ട്. ശക്തമായി മഴ പെയ്താൽ മണ്ണിടിച്ചിൽ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്. മാലിപ്പുരക്കൽ രവി, കൊല്ലിയിൽ അജിത്, മുട്ടത്ത് എം.ആർ. ഭാസ്കരൻ, ചൂരാപ്പുഴയിൽ പാപ്പച്ചൻ, കോലടിക്കൽ ജോസ്, തെക്കേപ്പുരക്കൽ ശോശാമ്മ , ഇല്ലിക്കൽ സന്തോഷ്, പുന്നമറ്റത്തിൽ ദാമോദരൻ എന്നിവരുടെ വീട് അപകട ഭീഷണിയിലാണ്. റവന്യൂ, പൊലീസ്, പഞ്ചായത്ത് അധികൃതരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടകരമായനിലയിൽ താമസിക്കുന്ന ഇവരോട് തൽക്കാലം മാറിത്താമസിക്കാൻ പൊലീസും പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടു. 14 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ കട്ടപ്പന: ഓട്ടോയിൽ കടത്തുകയായിരുന്ന 14 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ. അയ്യപ്പൻകോവിൽ മാട്ടുക്കട്ട ആനിവേലിൽ ജയേഷ് (40), ഓട്ടോ ഡ്രൈവർ കട്ടപ്പന വെട്ടിക്കുഴക്കവല അടക്കാക്കല്ലിൽ സുബാഷ് (31) എന്നിവരാണ് പിടിയിലായത്. കട്ടപ്പന സാഗര തിയറ്ററിന് സമീപം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ബിവറേജ് ഔട്ട്ലറ്റിൽ നിന്ന് വാങ്ങിയ മദ്യം ഓട്ടോയിൽ അയ്യപ്പൻകോവിൽ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെ കട്ടപ്പന എക്സൈസ് പ്രിവൻറിവ് ഓഫിസർ അബ്ദുസ്സലാമിെൻറ നേതൃത്വത്തിലെ സംഘത്തിെൻറ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. അര ലിറ്ററിെൻറ 28 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്. എക്സൈസ് സിവിൽ പൊലീസ് ഓഫിസർമാരായ സി.വി. രാജേന്ദ്രൻ, ജയിംസ് മാത്യു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. 100 ശതമാനം വിജയം നേടിയ ഗവ. സ്കൂളുകളെ ആദരിക്കുന്നു തൊടുപുഴ: കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ സ്കൂളുകളെ ശനിയാഴ്ച തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. ഗവ. സ്കൂൾ ടീച്ചേഴ്സ് സഹകരണ സംഘത്തിെൻറയും ഗവ. സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ ഒാർഗനൈസേഷെൻറയും (ജി.എസ്.ടി.ഡബ്ല്യു.ഒ) നേതൃത്വത്തിലാണ് ചടെങ്ങന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിെല ഗവ. സ്കൂളുകളിൽ 37 എണ്ണത്തിന് നൂറുശതമാനം വിജയം നേടാൻ സാധിച്ചിട്ടുണ്ട്. ഗവ. സ്കൂളുകളിൽ ഇത്ര മെച്ചപ്പെട്ട റിസൽട്ട് ഉണ്ടായിട്ടും അത് അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് ജി.എസ്.ടി.ഡബ്ല്യു.ഒ മുന്നോട്ടുവന്നത്. മതേതര കാഴ്ചപ്പാടുള്ള തലമുറ വളർന്നുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഗവ. സ്കൂളുകൾക്ക് മാത്രെമ ഇന്നത്തെ സാഹചര്യത്തിൽ ആ ഉത്തരവാദിത്തം നിറവേറ്റാൻ സാധിക്കൂ. പഠനത്തിൽ മികവ് പുലർത്തുന്ന നിർധനനായ ഒരു കുട്ടിയുടെ വിദ്യാഭ്യാസചെലവും ജി.എസ്.ടി.ഡബ്ല്യു.ഒ ഏറ്റെടുക്കും. പരിപാടിയുടെ ഉദ്ഘാടനം അഡീഷനൽ ഡി.പി.െഎ ജസി ജോസഫ് നിർവഹിക്കും. റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ഡി.ഡി.ഇ എ. അബൂബക്കർ അവാർഡ് വിതരണം ചെയ്യും. ജി.എസ്.ടി.ഡബ്ല്യു.ഒ രക്ഷാധികാരി വി.എം. ഫിലിപ്പച്ചൻ, പ്രസിഡൻറ് പി.എം. നാസർ, സെക്രട്ടറി ടി.ബി. അജീഷ്കുമാർ, വൈസ് പ്രസിഡൻറ് കെ.എം. ശിവദാസ് എന്നിവരും പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story