Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 2:03 PM IST Updated On
date_range 25 Aug 2017 2:03 PM ISTകോട്ടയത്ത് പുലികളിറങ്ങും; അത്തച്ചമയഘോഷയാത്ര ഇന്ന്
text_fieldsbookmark_border
കോട്ടയം: ഒാണം വരവറിയിച്ച് അക്ഷരനഗരിയിൽ ഏഴാമത് അത്തച്ചമയഘോഷാത്ര വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനു നടക്കും. പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ജില്ല പൊലീസ് മേധാവിയുടെ ചുമതലയുള്ള കറുപ്പസ്വാമി ഘോഷയാത്ര ഫ്ലാഗ് ഒാഫ് ചെയ്യും. കേരളത്തിെൻറ തനതുനാടൻ, പാരമ്പര്യ -സാംസ്കാരിക കലാരൂപങ്ങൾ അണിനിരക്കും. തൃശൂരിൽനിന്നുള്ള പുലികളി, മഹാബലി വേഷങ്ങൾ, കഥകളി, ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻതുള്ളൽ, വഞ്ചിപ്പാട്ട്, തെയ്യം, വേലകളി, തിരുവാതിര, മാർഗംകളി, ദഫ്മുട്ട്, ഗരുഡൻ, പാളപ്പടയണി, അർധനാരീശ്വര നൃത്തം, ആനന്ദകൃഷ്ണനാട്ടം, ശിവഭൂതനൃത്തം, ഹൈേഡ്രാളിക് ലോറി േഫ്ലാട്ടുകൾ, കർണാടക ഫോക്, വനിതവീരഗാഥ, കളരിപ്പയറ്റ്, സ്കേറ്റിങ്, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ ഘോഷയാത്രക്ക് മിഴിവേകും. കർണാടകയിൽനിന്നുള്ള പ്രാചീന കലാരൂപം വനിതവീരഗാഥയാണ് ഇത്തവണത്തെ പ്രത്യേകത. മന്നം സാംസ്കാരിക സമിതി, നഗരസഭ, പ്രസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ചേരുന്ന ഓണം വിളംബര സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. വി.എൻ. വാസവൻ അധ്യക്ഷതവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ അധ്യക്ഷ ഡോ. പി.ആർ. സോന, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി എന്നിവർ സംസാരിക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണം അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ഏഴുവരെയാണ് ക്രമീകരണം. 1. ചങ്ങനാശ്ശേരിയില്‍നിന്ന് കോട്ടയത്തേക്ക് വരുന്ന സർവിസ് ബസുകൾ ഒഴികെ ഭാരവാഹനങ്ങൾ ചിങ്ങവനം-ഗോമതിക്കവല തിരിഞ്ഞ് തിരിഞ്ഞ് പാക്കില്‍, കടുവാക്കുളം, പുതുപ്പള്ളി, മണര്‍കാട്, - തിരുവഞ്ചൂര്‍, ഏറ്റുമാനൂര്‍ വഴി പോകണം 2. ഏറ്റുമാനൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവിസ് ബസുകൾ ഒഴികെയുള്ള ഭാരവാഹനങ്ങള്‍ ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍നിന്ന് തിരിഞ്ഞ് -തിരുവഞ്ചൂര്‍ - മണര്‍കാട്-പുതുപ്പള്ളി-ഞാലിയാകുഴി--തെങ്ങണ-ചങ്ങനാശ്ശേരി വഴി പോകണം 3. കെ.കെ. റോഡില്‍നിന്ന് കോട്ടയത്തേക്കുള്ള സർവിസ് ബസുകൾ ഒഴികെയുള്ള ഭാരവണ്ടികൾ വടക്കോട്ട് പോകേണ്ടവ മണര്‍കാട്-ഏറ്റുമാനൂര്‍വഴിയും തെക്കോട്ട് പോകേണ്ടവ മണര്‍കാട്-പുതുപ്പള്ളി റോഡിലൂടെയും പോകണം 4. ഏറ്റുമാനൂരില്‍നിന്ന് എം.സി റോഡ് വഴി കോട്ടയം ടൗണിലേക്ക് ബസുകൾ നാഗമ്പടം സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് അവിടെ നിന്ന് തിരികെ പോകണം. 5. കുമരകം ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും ഇല്ലിക്കല്‍ ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് തിരുവാതുക്കൽ-കാരാപ്പുഴ വഴി പുളിമൂട് ജങ്ഷനിലെത്തി റോഡ് ക്രോസ് ചെയ്ത് കെ.എസ്.ആർ.ടി.സി വഴി കോടിമത മാര്‍ക്കറ്റ് റോഡില്‍ എത്തി പുതുപ്പള്ളി, ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകണം. 6. ബേക്കർ ജങ്ഷനിൽ വരുന്ന വാഹനങ്ങള്‍ സി.എം.എസ്-ഇല്ലിക്കൽ ഭാഗത്തേക്ക് പോകണം 6. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നു മുതൽ വൈകീട്ട് ഏഴുവരെ ഭാരവണ്ടികള്‍ക്ക് ടൗണിൽ പ്രവേശനമില്ല 7. കെ.കെ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ലോഗോസ് ജങ്ഷന്‍, റബർ ബോർഡ്, ഇറഞ്ഞാല്‍ വഴി കഞ്ഞിക്കുഴിയില്‍ എത്തി കെ.കെ റോഡില്‍ പ്രവേശിക്കണം 8. കെ.കെ റോഡിലൂടെ ടൗണിലേക്ക് വരുന്ന വാഹനങ്ങൾ ഇൗസ്റ്റ് പൊലീസ് സ്റ്റേഷൻ ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് പൊലീസ് ക്ലബ് ജങ്ഷൻ വഴി ലോഗോസിലെത്തി ശാസ്ത്രി റോഡ് വഴി ടൗണിൽ പ്രവേശിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story