Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒാട്ടത്തിനിടെ...

ഒാട്ടത്തിനിടെ ട്രെയിനിനുമുകളിലേക്ക്​ മരം വീണു; രണ്ടരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
മരം വീണത് കേരള എക്സ്പ്രസി​െൻറ എൻജിനുമുകളിലേക്ക് അപകടം േകാട്ടയം പൂവൻതുരുത്തിൽ കോട്ടയം: ഒാട്ടത്തിനിടെ ട്രെയിനിനുമുകളിലേക്ക് മരം വീണ് കോട്ടയം വഴി ഗതാഗതം താറുമാറായി. കോട്ടയം-ചങ്ങനാശ്ശേരി പാതയിൽ ന്യൂ ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസി​െൻറ എൻജിനുമുകളിലേക്കാണ് മരം വീണത്. രണ്ടരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 11.30ന് കോട്ടയം പൂവൻതുരുത്തിലാണ് സംഭവം. പാത ഇരട്ടിപ്പിക്കലി​െൻറ ഭാഗമായി മണ്ണെടുക്കുന്നതിനിടെ തിട്ടക്ക് അരികിൽ നിന്ന പുളിമരം റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. മരത്തി​െൻറ ശിഖരം ഒടിഞ്ഞ് പ്രധാന വൈദ്യുതി ലൈനിൽനിന്ന് ട്രെയിനിലെ വൈദ്യുതിയുമായി ബന്ധപ്പിക്കുന്ന പെേൻറാഗ്രാഫിന് കേടുപറ്റി. തുടർന്ന് ചിങ്ങവനം സ്റ്റേഷനിൽ ട്രെയിൻ ഒന്നരമണിക്കൂറോളം പിടിച്ചിട്ടു. വിദഗ്ധരെത്തി തകരാർ പരിഹരിച്ചാണ് ഗതാഗം പുനഃസ്ഥാപിച്ചത്. കോട്ടയം ആർ.പി.എഫ് എസ്.െഎ ജെ. വർഗീസി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി. ലൈനിൽ തൂങ്ങിനിന്ന മരം മുറിച്ചുമാറ്റിയാണ് പാതയിലെ തടസ്സം നീക്കിയത്. ഇതേതുടർന്ന് കോട്ടയം വഴി പോകേണ്ട മറ്റ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. കുറുപ്പന്തറ, പിറവം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിലാണ് പിടിച്ചിട്ടത്. എറണാകുളം-കായംകുളം പാസഞ്ചർ, ശബരി എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ജയന്തി ജനത, തിരുവനന്തപുരം-ന്യൂ ഡൽഹി കേരള എക്സ്പ്രസ് തുടങ്ങിയ 16 ട്രെയിനുകൾ രണ്ടരമണിക്കൂർ വൈകിയാണ് ഒാടിയത്. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് കോട്ടയം-ചിങ്ങവനം റെയിൽപാതയിൽ മരം വീണ് തടസ്സമുണ്ടാകുന്നത്. ആഗസ്റ്റ് 11ന് കോട്ടയം നാഗമ്പടം പാലത്തിനു സമീപം മരത്തി​െൻറ ശിഖരം വീണ് ഒന്നരമണിക്കൂർ ഗതാഗതം മുടങ്ങിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story