Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 2:03 PM IST Updated On
date_range 22 Aug 2017 2:03 PM ISTമുല്ലപ്പെരിയാർ: ഉന്നതാധികാര സമിതി നിർദേശങ്ങൾ നടപ്പാക്കാതെ തമിഴ്നാട് *സമിതി സന്ദർശനം കഴിഞ്ഞിട്ട് ഒരു വർഷം
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച ഉന്നതാധികാര സമിതി നിർദേശങ്ങൾ ഒരു വർഷമായിട്ടും നടപ്പാക്കാതെ തമിഴ്നാട്. ഇടക്കിടെ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്താനാണ് മൂന്നംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. കഴിഞ്ഞവർഷം ജൂലൈ ഏഴിന് സന്ദർശിച്ച ശേഷം പിന്നീട് സമിതി അവിടേക്കെത്തിയിട്ടില്ല. ഇൗമാസം 11ന് സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നു വെക്കുകയായിരുന്നു. കഴിഞ്ഞവർഷം സമിതി പുതിയ ചെയർമാൻ ബി.ആർ.കെ. പിള്ളയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഗാലറിയിൽ വിവരശേഖരണത്തിനായി ഭൂകമ്പ-മർദ- വികാസ മാപനികൾ സ്ഥാപിക്കുക, ജലമർദം കൂടുേമ്പാൾ അണക്കെട്ടിനുണ്ടാകുന്ന ചരിവുവലിവ് എന്നിവ കണക്കാക്കാനുള്ള യന്ത്രസാമഗ്രികൾ ഘടിപ്പിക്കുക തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ. എന്നാൽ, ഇവയിൽ ഒന്നുപോലും നടപ്പാക്കാൻ തമിഴ്നാട് തയാറായിട്ടില്ല. അതേസമയം, അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിവിധ നിർമാണ ജോലികൾ മാസങ്ങളായി അവർ നടത്തുന്നുമുണ്ട്. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്ത് നീണ്ട ഇടവേളക്കുശേഷം മഴ ശക്തിപ്പെട്ടു. 112 അടിവരെ താഴ്ന്ന ജലനിരപ്പ് കഴിഞ്ഞദിവസം 113.50 അടിയായി ഉയർന്നു. സെക്കൻഡിൽ 656 ഘനഅടി ജലമാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാൽ 75 ഘനഅടി ജലമാണ് തുറന്നുവിട്ടിട്ടുള്ളത്. വൃഷ്ടിപ്രദേശമായ പെരിയാറിൽ 56.8ഉം തേക്കടിയിൽ 26 മി.മീ. മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുനിൽക്കുന്ന ഘട്ടത്തിൽ കേടുപാടുകൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി വരുമെന്നാണ് കരുതിയിരുന്നത്. സമിതിയുടെ സന്ദർശനം നീണ്ടത് തമിഴ്നാടിെൻറ ഇടപെടലുകൾ കാരണമാണെന്ന് സൂചനയുണ്ട്. ഉന്നതാധികാര സമിതിയുടെ സന്ദർശനം അനന്തമായി നീണ്ടതോെട സമിതിയുടെ കുമളിയിലെ ഒാഫിസ് പ്രവർത്തനവും നിലച്ചു. സമിതിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഉപസമിതിയും മാസങ്ങളുടെ ഇടവേളയിലാണ് അണക്കെട്ട് സന്ദർശിക്കുന്നത്. പി.കെ. ഹാരിസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story