Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാലിന്യം:...

മാലിന്യം: കോന്നിയിലൂടെ നടക്കാൻ മൂക്കുപൊത്തണം

text_fields
bookmark_border
കോന്നി: 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' മുദ്രാവാക്യവുമായി നാടുനീളെ ബോധവത്കരണം നടക്കുമ്പോഴും ഭരണസിരാകേന്ദ്രത്തി​െൻറ മൂക്കിനുതാഴെ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ് കോന്നി നിവാസികൾ. പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണം കോന്നി ടൗണും കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരവും കോന്നി നാരായണപുരം ചന്തയുമാണ്. മാലിന്യനിർമാർജന പദ്ധതികളുടെ ഉദ്ഘാടനം പ്ലാസ്റ്റിക് കവറുകൾ കൂടിക്കിടക്കുന്നിടത്ത് ഗംഭീരമാക്കും. എന്നാൽ, മാലിന്യക്കൂമ്പാരത്തിലേക്ക് ആരും തിരിഞ്ഞുനോക്കാറില്ല. കഴിഞ്ഞദിവസം സിവിൽ സപ്ലൈസ് ഗോഡൗണി​െൻറ സമീപത്തെ മാലിന്യം കണ്ടുനിന്നവരെല്ലാം ഞെട്ടി. ഗോഡൗണി​െൻറ മുകളിലത്തെ നിലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടം മാലിന്യക്കൂമ്പാരമാണ്. അമ്പതിലധികം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനു പുറത്ത് ഒരു ശൗചാലയം മാത്രമാണുള്ളത്. ഇതി​െൻറ പൈപ്പ്പൊട്ടി മലിനജലം കൊണ്ട് കുഴി നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികൾ ഭക്ഷണം പാചകം ചെയ്യുന്നതും മലിനമായ അന്തരീക്ഷത്തിലാണ്. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി തള്ളുന്നതും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. രൂക്ഷമായ ദുർഗന്ധം കാരണം ഗോഡൗണിലേക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരം സ്ഥാപനങ്ങൾ നടത്താൻ പഞ്ചായത്തി​െൻറയും ആരോഗ്യവകുപ്പി​െൻറയും പരിശോധനയിലൂടെ മാലിന്യനിർമാർജന സംവിധാനം ഉറപ്പാക്കണം. എന്നാൽ, ഇത്തരം പരിശോധന എങ്ങും നടക്കാറില്ല. കോന്നിയെന്ന ചെറുപട്ടണം പൂർണമായി മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനം ആരംഭിച്ച് 20 വർഷത്തിലേറെയായി. എന്നാൽ, ദിവസം കഴിയുന്തോറും മാലിന്യം കുമിയുകയാണ്. ഈ കാലയളവിൽ മാലിന്യമുക്ത കോന്നിക്കായി ചെലവഴിച്ച പണത്തിനു കൈയും കണക്കുമില്ല. കൊച്ചീപ്പൻ മാപ്പിള അനുസ്മരണം തിരുവല്ല: കെ.ഐ. കൊച്ചീപ്പൻ മാപ്പിളയുടെ നാലാം അനുസ്മരണ പരിപാടികൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കും. ചൊവ്വാഴ്ച രാവിലെ ബ്രാഞ്ച്, ലോക്കൽ, ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി പാർട്ടി പ്രവർത്തകർ പുഷ്പാർച്ചന നടത്തും. ബുധനാഴ്ച വൈകീട്ട് നാലിന് സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി ഒാഫിസിൽനിന്ന് ചുവപ്പ് സേനാ മാർച്ചും പ്രകടനവും ആരംഭിക്കും. തുടർന്ന് പ്രൈവറ്റ് ബസ്സ്റ്റാൻഡിനു സമീപമുള്ള നഗരസഭ ഓപൺ സ്റ്റേജിൽ അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രേട്ടറിയറ്റ് അംഗം ആർ. സനൽകുമാർ അധ്യക്ഷതവഹിക്കും. മന്ത്രി മാത്യു ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും. ചൂടാറാപ്പെട്ടി വിതരണം പത്തനംതിട്ട: രൂക്ഷമായ ഉൗർജ പ്രതിസന്ധിക്ക് പരിഹാരമായി റാന്നി വന വികാസ ഏജൻസി വനസംരക്ഷണ സമിതി കുടുംബങ്ങൾക്ക് ഹരിത ഭാരത പദ്ധതിയുടെ ഭാഗമായി ചൂടാറാപ്പെട്ടികൾ വിതരണം ചെയ്തു. റാന്നി വനവികാസ ഏജൻസിയുടെ പരിധിയിലെ ഇരുപതിൽപരം വനസംരക്ഷണ സമിതികളിൽ കൂടിയാണ് ചൂടാറാപ്പെട്ടി വിതരണം ചെയ്തത്. ഇതിലൂടെ വനത്തിൽനിന്നുമുള്ള വിറക് ശേഖരണവും വിറക് കത്തിക്കുേമ്പാൾ ഉണ്ടാകുന്ന കാർബൺഡൈ ഒാക്സൈഡി​െൻറ വ്യാപനവും തടയാൻ കഴിയും. കൂടാതെ 60 ശതമാനം ഇന്ധനലാഭവും നേടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story