Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:53 PM IST Updated On
date_range 21 Aug 2017 1:53 PM ISTകാടോണത്തിന് തുടക്കമായി; നേതൃത്വം നൽകി വനം വകുപ്പ്
text_fieldsbookmark_border
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ 11 ആദിവാസി ഉൗരുകളിൽ വനംവകുപ്പ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി 'കാടോണ'ത്തിന് തുടക്കം കുറിച്ചു. ഓണമെന്തെന്നോ ഓണ വിഭവങ്ങളോ അറിയാതിരുന്ന ആദിവാസി ഉൗരുകളിൽ കഴിഞ്ഞവർഷം മുതലാണ് ചിന്നാർ വന്യജീവി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഇത് കാടിെൻറ മക്കൾക്ക് പുതിയ അനുഭവമായി. സാമ്പാർ, അച്ചാർ, അവിയൽ, ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ കൂടാതെ പത്തോളം ചെറുകറികളും കൂട്ടി വാഴയിലയിലാണ് ആദിവാസിസമൂഹം ഒാണമുണ്ണുന്നത്. കേരളത്തിൽ ജീവിച്ചിട്ടും ഓണാഘോഷമില്ലാതിരുന്ന ആദിവാസി സമൂഹങ്ങളെക്കൂടി ഈ ഉത്സവത്തിെൻറ ഭാഗമാക്കണമെന്ന ആശയം മനസ്സിലുദിച്ച അസി. വൈൽഡ് ലൈഫ് വാർഡൻ ഇതിനായി സമൂഹ മാധ്യമം വഴിയാണ് ഫണ്ട് കണ്ടെത്തിയത്. നിരവധി സ്പോൺസർമാരാണ് ഇതിന് മുന്നോട്ടുവന്നത്. സ്പോൺസർമാരുണ്ടെങ്കിലും അവർക്കും വനത്തിൽ കർശന നിബന്ധനകളോടെയേ പ്രവേശിക്കാൻ കഴിയൂ. ഒരു സ്പോൺസറുടെ കൂടെ നാലുപേരെ മാത്രമേ ഉൗരുകളിൽ പ്രവേശിപ്പിക്കൂ. അവർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത് തിരികെ കാടിറങ്ങണം. ഫോട്ടോ എടുക്കാൻ പാടില്ല. വെള്ളക്കൽകുടി, പുതുക്കുടി, ഇരുട്ടള, ഇൗച്ചാംപെട്ടി, ഒള്ളവയൽ, മാങ്ങാപാറ, പാളപ്പെട്ടി, തായണ്ണൻകുടി, മുളങ്ങാംമുട്ടി, ആലാംപെട്ടി, ചമ്പക്കാട് എന്നീ ആദിവാസി കുടികളിലാണ് കഴിഞ്ഞ 17 മുതൽ 22 വരെ ആറ് ദിവസങ്ങളിലായി കാടോണം ആഘോഷിക്കുന്നത്. ഇതിൽ ഈച്ചാംപെട്ടി, ചമ്പക്കാട്, ആലാംപെട്ടി, പാളപ്പെട്ടി എന്നിവ ഹിൽപുലയ വിഭാഗവും മറ്റുള്ളവ മുതവ കോളനികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story