Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:53 PM IST Updated On
date_range 21 Aug 2017 1:53 PM ISTമോദി ഭരിക്കുന്നത് കോർപറേറ്റുകൾക്കുേവണ്ടി ^ആനത്തലവട്ടം
text_fieldsbookmark_border
മോദി ഭരിക്കുന്നത് കോർപറേറ്റുകൾക്കുേവണ്ടി -ആനത്തലവട്ടം കോട്ടയം: മോദി ഭരിക്കുന്നത് രാജ്യത്തെ കോർപറേറ്റുകൾക്ക് വേണ്ടിയാണെന്ന് സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ. ഇന്ത്യയിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് വേണ്ടത്ര ആസൂത്രണമില്ല. ആർക്ക് പണം നൽകണമെന്ന് പ്രധാനമന്ത്രി തീരുമാനിക്കും. കൃഷിക്കാർക്ക് നാമമാത്ര സഹായം നൽകുമ്പോൾ കോർപറേറ്റ് ഭീമന്മാരെ കൈയയച്ച് സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പ്രഥമ സംസ്ഥാന സമ്മേളനം സി.പി.എം കോട്ടയം ജില്ല കമ്മിറ്റി ഒാഫിസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അധികാരത്തിൽ വന്നാൽ പ്രതിവർഷം രണ്ടുകോടി ജനങ്ങൾക്ക് തൊഴിൽ നൽകുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ വാഗ്ദാനം. എന്നാൽ, അധികാരത്തിലെത്തി മൂന്നുവർഷം പിന്നിടുമ്പോൾ ഒന്നരലക്ഷം പേർക്ക് മാത്രമാണ് തൊഴിൽ നൽകിയത്. കരാർ ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സമരപോരാട്ടങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എസ്. സുദേവൻ അധ്യക്ഷത വഹിച്ചു. സി.െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് അജയകുമാർ, സി.പി.എം ജില്ല െസക്രട്ടറി വി.എൻ. വാസവൻ എന്നിവർ സംസാരിച്ചു. യൂനിയൻ സംസ്ഥാന കൺവീനർ എസ്. സുഭാഷ് റിപ്പോർട്ടും ഹരിദാസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.ആർ. രഘുനാഥൻ സ്വാഗതവും കൺവീനർ പി.ബി. രാജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story