Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒാണക്കാലത്ത്​ 1500...

ഒാണക്കാലത്ത്​ 1500 ഒാണച്ചന്ത ആരംഭിക്കും ^മന്ത്രി

text_fields
bookmark_border
ഒാണക്കാലത്ത് 1500 ഒാണച്ചന്ത ആരംഭിക്കും -മന്ത്രി കോട്ടയം: ഒാണക്കാലത്ത് വിലക്കയറ്റം തടയാൻ മാവേലി-സപ്ലൈകോ വഴി 1500 ഒാണചന്ത ആരംഭിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. സിവിൽ സപ്ലൈസ് കോർപറേഷ​െൻറ ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ ജില്ലതല ഓണം-ബക്രീദ് മേള ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനൊപ്പം സമാന്തര സംവിധാനങ്ങൾ വേറെയും ഒരുക്കും. 200 കോടിയാണ് സപ്ലൈകോ ഓണം വിപണിക്കായി സർക്കാർ നൽകിയത്. കൺസ്യൂമർ ഫെഡിന് 150 കോടിയും നൽകി. ഇതി​െൻറ ഗുണഫലം ലഭിക്കുന്നത് സാധാരണക്കാർക്കാണ്. മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുവർഷത്തേക്ക് വില കൂട്ടില്ല. ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാറിന് മാത്രമല്ല, കേന്ദ്ര സർക്കാറിനും മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, മുനിസിപ്പൽ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, കൗൺസിലർ എസ്. ഗോപാൻ, സി.പി.െഎ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സണ്ണി തെക്കേടം, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടൻ, ജനതാദൾ-എസ് ജില്ല പ്രസിഡൻറ് എം.ടി. കുര്യൻ, ബി.ജെ.പി ജില്ല സെക്രട്ടറി സി.എൻ. സുഭാഷ്, ജില്ല സപ്ലൈ ഒാഫിസർ എം.പി. ശ്രീലത എന്നിവർ സംസാരിച്ചു. സപ്ലൈകോ ജനറൽ മാനേജർ കെ. വേണുഗോപാൽ സ്വാഗതവും താലൂക്ക് സപ്ലൈ ഒാഫിസർ കെ.ബി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവ്; ഡിമാൻഡ് അരിക്ക് കോട്ടയം: ഒാണം മാർക്കറ്റിലും ഡിമാൻഡ് അരിക്കുതന്നെ. കിലോക്ക് 25 രൂപയാണ് വില. പഞ്ചസാരക്ക് 22 രൂപയും വെളിച്ചെണ്ണക്ക് 90 രൂപയുമാണ് വില. ഒാരോ കാർഡിനും നിശ്ചിത അളവ് എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഇനം അഞ്ചുകിലോ അരി, ഒരുകിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിങ്ങനെയുള്ള നിത്യോപയോഗ സാധനങ്ങൾ ലഭിക്കും. ഇതിനുപുറെമ ചില്ലറ വിൽപനക്കായി പ്രത്യേക കൗണ്ടറും തുറക്കും. ആദ്യദിനം വൈകിയാണ് പ്രവർത്തനം ആരംഭിച്ചത്. ഓണം മാർക്കറ്റിലെ വില ഇനം സബ്സിഡി വില, നോൺ സബ്സിഡി വില എന്നീ ക്രമത്തിൽ ജയഅരി 25.00 38.00 കുത്തരി 24.00 37.50 പച്ചരി 23.00 28.00 ചെറുപയർ 66.00 68.00 ഉഴുന്ന് 66.00 74.00 കടല 43.00 74.00 വൻപയർ 45.00 59.00 തുവര പരിപ്പ് 65.00 70.00 പീസ് പരിപ്പ്് 00.00 35.00 പഞ്ചസാര 22.00 43.50 ശബരി വെളിച്ചെണ്ണ 90.00 164.00 മുളക് (അരക്കിലോ) 28.00 30.00 മല്ലി (അരക്കിലോ) 37.00 40.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story