Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉണർവ്​ പകരാത്ത...

ഉണർവ്​ പകരാത്ത 'ഡിസ്​കവർ കോട്ടയം' പദ്ധതി

text_fields
bookmark_border
കോട്ടയം: ജില്ലയുടെ മുഖച്ഛായ മാറ്റിമറിക്കാൻ സഹായിക്കുന്ന 'ഡിസ്കവർ' കോട്ടയം പദ്ധതി എങ്ങുമെത്തിയില്ല. കുമരകത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന വിനോദസഞ്ചാര സാധ്യതകളെ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. വിനോദസഞ്ചാരികളെ കോട്ടയത്തി​െൻറ അറിയപ്പെടാത്ത മേഖലകൾ പരിചയപ്പെടുത്തുന്ന പദ്ധതിയാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ജില്ലയുടെ പൈതൃക മന്ദിരങ്ങൾ പാരമ്പര്യവും ചരിത്രവും ചോരാതെ പുതിയ കാലത്തി​െൻറ മാറ്റവുമായി കോർത്തിണക്കുന്ന പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് അവതരിപ്പിച്ചത്. കുമരകത്തേക്ക് സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മുഖം മിനുക്കി പഴയ ബോട്ട്ജെട്ടി; ജലഗതാഗതത്തിന് മുതൽക്കൂട്ട് കോട്ടയത്തെ പഴയ ബോട്ട്ജെട്ടിയിലെ വാട്ടര്‍ ഹബ് നിർമാണം പുരോഗമിക്കുന്നു. സര്‍ക്കാര്‍ ടൂറിസം വകുപ്പുമായി ചേര്‍ന്നാണ് എട്ടുകോടിയുടെ വികസനപദ്ധതികള്‍ ഹബില്‍ നടപ്പാക്കുന്നത്. ഒരുകാലത്ത് ജില്ലയുടെ വ്യാപാരനീക്കം നിയന്ത്രിച്ചിരുന്ന 'കച്ചേരിക്കടവ് ബോട്ട്ജെട്ടി'യിൽ പരിസ്ഥിതി സൗഹാർദത്തോടെയുള്ള ആധുനീകവത്കരണമാണ് നടക്കുന്നത്. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ഇന്‍ഫര്‍മേഷന്‍ സ​െൻറര്‍, മിനി മ്യൂസിയം ബോട്ട് ക്ലബ്, വാച്ച് ടവര്‍, വാട്ടര്‍ ഫൗണ്ടേഷന്‍, ബയോ ടോയ്ലറ്റ്, മൂന്നു കിലോമീറ്റര്‍ നീളത്തില്‍ വാക്വേ, ഫ്ലോട്ടിങ് ബ്രിഡ്ജ്, റസ്റ്റാറൻറ്, മേല്‍ക്കൂരയോടുകൂടിയ പെഡല്‍ ബോട്ടുകള്‍, ഹൗസ് ബോട്ട് ടെര്‍മിനലുകള്‍, ഫിഷിങ് ഹുക്ക്, വിപുലമായ പാര്‍ക്കിങ് ഏരിയ എന്നിവയ വാട്ടര്‍ ഹബില്‍ ഇടംപിടിക്കും. വാട്ടര്‍ ടൂറിസത്തി​െൻറ പരാമവധി ആനുകൂല്യം മുതലാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ ടൗണില്‍നിന്ന് 16 കിേലാമീറ്റർ അകലെയുള്ള പക്ഷിസേങ്കതമാണ് നഗരവാസികൾക്ക് ആശ്രയം. കോട്ടയത്തേക്കുള്ള ബോട്ട്സഞ്ചാരത്തി​െൻറ ചരിത്രം അടങ്ങുന്ന ബോട്ട് മ്യൂസിയവും ചിൽഡ്രൻസ് പാർക്കും ഒരുക്കും. കച്ചേരിക്കടവില്‍നിന്ന് കോടിമത വരെ നടക്കുന്നതിന് ആവശ്യമായ പാതയും ക്രമീകരിക്കും. പഴയ േബാട്ട്ജെട്ടിയുടെ അതേ മാതൃകയിൽ തീർക്കുന്ന കെട്ടിടങ്ങൾ അവസാനഘട്ട നിർമാണത്തിലാണ്. ഇതിനൊപ്പം നടപ്പാത നിർമാണവും തകൃതിയായി നടക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story