Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോട്ടറി ടിക്കറ്റി​െൻറ...

ലോട്ടറി ടിക്കറ്റി​െൻറ നമ്പർ തിരുത്തി പണം തട്ടുന്ന യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കോട്ടയം: . കാരാപ്പുഴ വേളൂർ അഖിൽ നിവാസിൽ ഉദയകുമാറിനെയാണ് (40) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ മൂന്നു ചെറുകിട ലോട്ടറി കച്ചവടക്കാരിൽനിന്ന് പണം തട്ടിയ കേസിലാണ് ഇയാൾ പിടിയിലായത്. ലോട്ടറി ടിക്കറ്റി​െൻറ ഫലം അറിഞ്ഞശേഷം ത​െൻറ കൈയിലെ ലോട്ടറിയുടെ നമ്പർ തിരുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. നഗരത്തിലെ 65, 70, 75 വയസ്സുള്ള ലോട്ടറി കച്ചവടക്കാരാണ് തട്ടിപ്പിന് ഇരയായത്. ഇവരിൽനിന്ന് 3000, 2000, 500 രൂപയാണ് തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ സംബന്ധിച്ച് കൃത്യമായ സൂചന ലഭിച്ചിരുന്നില്ല. ഞായറാഴ്ച സമാന രീതിയിൽ നഗരത്തിലെ മറ്റൊരു ലോട്ടറി കച്ചവടക്കാരനിൽനിന്ന് പണം തട്ടിയെടുക്കാൻ ഉദയകുമാർ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് വെസ്റ്റ് എസ്.െഎ എം.ജെ. അരുൺ പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാരടക്കം 62 പേർ പിടിയിൽ കോട്ടയം: സർവിസ് നടത്തുന്ന ബസുകളിലെ അഞ്ച് ഡ്രൈവർമാർ ഉൾപ്പെടെ മദ്യപിച്ച് വാഹനമോടിച്ച 62 പേർ കുടുങ്ങി. പൊലീസ് നടത്തിയ പരിശോധനയിൽ ബസുകളിലും മറ്റ് വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും മദ്യപിച്ചവരാണ് കുടുങ്ങിയത്. സർവിസ് നടത്തിയ ബസിെല ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ ജില്ലയിലെ 741 ബസുകൾ പരിശോധിച്ചതിൽ അഞ്ചുപേരും മറ്റ് വാഹനങ്ങൾ മദ്യപിച്ച് ഒാടിച്ച 52 പേരും പൊതുസ്ഥലങ്ങളിൽ മദ്യപിച്ച അഞ്ചുപേരുമാണ് പിടിയിലായത്. കൂടാതെ അമിത വേഗത്തില്‍ വാഹനമോടിച്ച ഒമ്പതുപേർക്കെതിരെയും യൂനിഫോം ധരിക്കാതെ വാഹനമോടിച്ച 76 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് പൂവാലശല്യത്തിന് 13പേരും അമിതവേഗത്തിലും അപകടകരമാംവിധം വാഹനമോടിച്ച 81പേരെയും മോേട്ടാര്‍ ബൈക്കുകളില്‍ ട്രിപ്പിള്‍ റൈഡ് നടത്തിയതിനു രണ്ടുപേർക്കെതിരെയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിന് മൂന്നുപേർക്കെതിരെയും ഇടതുവശത്തുകൂടി ഒാവർടേക് ചെയ്തതിന് ഏഴുപേർക്കെതിരെയും അശ്രദ്ധമായി വാഹനമോടിച്ച 60 പേർക്കെതിരെയും നടപടിയെടുത്തു. കോട്ടയം നഗരത്തിൽ വൺവേ ലംഘിച്ച 52പേരും പിടിയിലായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story