Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:53 PM IST Updated On
date_range 21 Aug 2017 1:53 PM ISTറബർ ഷീറ്റ് മോഷണം: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
മല്ലപ്പള്ളി: കീഴ്വായ്പൂരും സമീപങ്ങളും കേന്ദ്രീകരിച്ച് വീടുകളിൽനിന്ന് റബർ ഷീറ്റ് മോഷണം നടത്തിവന്ന ഒരാൾ അറസ്റ്റിൽ. മല്ലപ്പള്ളി വില്ലേജിൽ കീഴ്വായ്പൂര് െഎക്കുന്നിൽ മാടപ്പാട്ട് വീട്ടിൽ സുരേഷിനെയാണ് (43) കീഴ്വായ്പൂര് എസ്.െഎ ബി. രമേശെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കീഴ്വായ്പൂര് െഎക്കുന്നിൽ വീട്ടിൽ രാമൻകുട്ടിയുടെ വീട്ടിൽനിന്ന് റബർ ഷീറ്റ് മോഷണം പോയ കേസിലെ അന്വേഷണമാണ് അറസ്റ്റിൽ കലാശിച്ചത്. റബർ ഷീറ്റുകൾ വെണ്ണിക്കുളത്തെ കടയിൽനിന്ന് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story