Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രതികൾ രക്ഷപ്പെട്ടത്...

പ്രതികൾ രക്ഷപ്പെട്ടത് അച്ചൻകോവിലാർ കടന്ന്

text_fields
bookmark_border
പന്തളം: പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിയ . ബൈക്ക് മോഷണക്കേസുകളിൽ പന്തളം െപാലീസ് കസ്റ്റഡിയിൽ വാങ്ങിയ കൊഴുവല്ലൂർ തലക്കുളത്തി കിഴക്കേതിൽ സുരേഷ് (20), മലയാലപ്പുഴ താഴം ചേറാടി ഷിബു ഭവനിൽ ഷിജു (20) എന്നിവരാണ് ഒമ്പതിന് പുലർച്ചെ ഒന്നോെട പന്തളം സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. സ്‌റ്റേഷനിൽനിന്ന് ചാടിയ പ്രതികൾ അച്ചൻകോവിലാറ്റിൽ കിടന്ന വള്ളമുപയോഗിച്ച് പുന്തല ശാരങ്ക്കാവ് വഴി മറുകരയിലെത്തി പിക് അപ് വാനിൽ മാവേലിക്കരയിലെത്തി. ഇവിടെനിന്ന് ഷിജുവി​െൻറ ബന്ധുവീട്ടിലെത്തി അവിടെനിന്ന് 100 രൂപ കടം വാങ്ങി. തുടർന്ന് കായംകുളത്തെത്തിയ പ്രതികൾ ടിക്കറ്റെടുക്കാതെ ട്രെയിൻ കയറി സേലത്തെത്തി. ഇവിടെ ഉത്സവപ്പറമ്പിൽ കറങ്ങിനടന്ന പ്രതികൾ ഇവിടെനിന്ന് െചലവിനാവശ്യമായ പണം കണ്ടെത്തി. പിന്നീട് ഇവിടെനിന്ന് ഷിജുവി​െൻറ അച്ഛ​െൻറ മധുരയിലുള്ള വീട്ടിലെത്തി തങ്ങുകയായിരുന്നു. ഈ സമയം എസ്.പി സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള ഷാഡോ െപാലീസ് സംഘം തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ എത്തിയിരുന്നു. മധുരയിലെത്തിയ ഷിജു അമ്മയെ ഫോൺ ചെയ്തതായി പൊലീസ് പറയുന്നു. ഇതേ തുടർന്ന് മധുരയിലെത്തിയ പൊലീസ് സംഘം തമിഴ്നാട് പൊലീസി​െൻറ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മധുരയിൽനിന്ന് പന്തളത്തെത്തിച്ച പ്രതികളെ എട്ടോളം മോഷണക്കേസുകളിൽ തെളിവെടുപ്പ് നടത്തിയ ശേഷം അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story