Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 8:29 AM GMT Updated On
date_range 20 Aug 2017 8:29 AM GMTജി. സുധാകരൻ മുഖ്യമന്ത്രിയായാൽ കേരളം രക്ഷപ്പെടും ^കൊടിക്കുന്നിൽ
text_fieldsbookmark_border
ജി. സുധാകരൻ മുഖ്യമന്ത്രിയായാൽ കേരളം രക്ഷപ്പെടും -കൊടിക്കുന്നിൽ ചെങ്ങന്നൂർ: ജി. സുധാകരന് മുഖ്യമന്ത്രിയാകാനുള്ള അവസരം ലഭിച്ചാൽ കേരളം രക്ഷപ്പെടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂരിൽ കോടതി സമുച്ചയ ഉദ്ഘാടനത്തിലാണ് ഈ അഭിപ്രായപ്രകടനം. സുധാകരനെപോലെയുള്ളവർ മുഖ്യമന്ത്രിയായാൽ മാത്രമേ അഴിമതി നിർമാർജനം ചെയ്യാനാകൂ. പൊതുമരാമത്ത് വകുപ്പിലെ പല ദുഷ്പ്രവണതകളും അവസാനിപ്പിക്കാൻ മന്ത്രിയെന്ന നിലയിൽ സുധാകരന് കഴിഞ്ഞു. മുൻകാലങ്ങളിൽ ഉദ്യോഗസ്ഥർ മന്ത്രിയെ ഭരിക്കുകയായിരുന്നു. സുധാകരെൻറ മുന്നിൽ ഉദ്യോഗസ്ഥരുടെ വിളയാട്ടങ്ങളൊരിക്കലും നടക്കാറില്ല -എം.പി തുടർന്നു. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ചെങ്ങന്നൂർ മണ്ഡലത്തിൽ എം.പി,- എം.എൽ.എ വികസന ഫണ്ടിൽനിന്ന് അനുവദിച്ച ആറുകോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കാൻ കഴിയുന്നില്ലെന്ന് കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ചടങ്ങിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story