Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 1:59 PM IST Updated On
date_range 20 Aug 2017 1:59 PM ISTഈരാറ്റുപേട്ട ടൗണ്‍ 11 കെ.വി ഫീഡര്‍ ഏരിയല്‍ െബഞ്ച്ഡ് കേബിളിലേക്ക് മാറുന്നു നഗരത്തിലെ വൈദ്യുതി പ്രശ്‌നത്തിനു പരിഹാരം
text_fieldsbookmark_border
ഈരാറ്റുപേട്ട: നഗരത്തിലെ വൈദ്യുതി തകരാറിനു പരിഹാരം കാണാൻ ടൗണ്‍ 11 കെ.വി ഫീഡര്‍ ഏരിയല്‍ െബഞ്ച്ഡ് കേബിളിലേക്ക് (എ.ബി.സി.) മാറ്റുന്നു. ഈരാറ്റുപേട്ട 110 കെ.വി. സബ്‌സ്റ്റേഷനിൽനിന്ന് രണ്ട് 11 കെ.വി ഫീഡർ റോഡിനടിയില്‍കൂടി കേബിള്‍ സംവിധാനത്തിലൂടെ കടുവാമുഴിയില്‍ എത്തിക്കുന്നതാണ് പുതിയ പദ്ധതി. 11 കെ.വി ഫീഡര്‍ ഭരണങ്ങാനം സെക്ഷന്‍ വഴി ഈരാറ്റുപേട്ട വഴി പിണ്ണാക്കനാട് സെക്ഷനിലേക്ക് പോകുന്നതുമൂലം ഈരാറ്റുപേട്ട ടൗണിലും പരിസരത്തും വൈദ്യുതി മുടക്കം പതിവാണ്. കൂടാതെ ടൗണില്‍ സ്ഥിതി ചെയ്യുന്ന പുളിക്കന്‍സ് മാള്‍ ട്രാന്‍സ്‌ഫോർമറും മുട്ടം നമ്പര്‍ 1 ട്രാന്‍സ്‌ഫോർമറും മുട്ടം നമ്പര്‍ രണ്ട് ട്രാന്‍സ്‌ഫോർമറും തീക്കോയി സെക്ഷനിലേക്ക് പോകുന്ന വെള്ളികുളം 11 കെ.വി ഫീഡറിലാണ് സ്ഥിതി ചെയ്യുന്നത്. ടൗണില്‍ സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റ് ട്രാന്‍സ്‌ഫോർമർ, വഞ്ചാങ്കല്‍ ട്രാന്‍സ്‌ഫോർമര്‍, മറ്റക്കാട് നമ്പര്‍ ഒന്ന് ട്രാന്‍സ്‌ഫോർമർ, മറ്റക്കാട് നമ്പര്‍ രണ്ട് ട്രാന്‍സ്‌ഫോർമറും പൂഞ്ഞാര്‍ സെക്ഷനിലേക്ക് പോകുന്ന അടിവാരം ഫീഡറിലാണ് സ്ഥിതി ചെയ്യുന്നത്. ഈരാറ്റുപേട്ട ടൗണ്‍ 11 കെ.വി ഫീഡറില്‍നിന്ന് ഭരണങ്ങാനം സെക്ഷനിലെ ട്രാന്‍സ്‌ഫോർമറുകളും പിണ്ണാക്കനാട് സെക്ഷനിലെ ട്രാന്‍സ്‌ഫോർമറുകളും മാറ്റി സ്ഥാപിക്കും. ഇതിെൻറ ആദ്യഘട്ടമെന്ന നിലയില്‍ ഈരാറ്റുപേട്ട ടൗണിലും പരിസരത്തേക്കും മാത്രമായി ഈരാറ്റുപേട്ട ടൗണ്‍ ഫീഡര്‍ മാറ്റുകയും നിലവില്‍ ഈ ഫീഡറിലുള്ള ഭരണങ്ങാനം സെക്ഷനിലെ ട്രാന്‍സ്‌ഫോർമറുകള്‍ മാറ്റുകയും പിണ്ണാക്കനാട് സെക്ഷനിലേക്ക് പ്രത്യേകം 11 കെ.വി ഫീഡര്‍ വലിക്കുന്നതിനും കെ.എസ്.ഇ.ബി തീരുമാനിച്ചു. ഇതിനുവേണ്ടിയാണ് ഈരാറ്റുപേട്ട 110 കെ.വി സബ് സ്റ്റേഷനിൽനിന്ന് രണ്ട് 11 കെ.വി ഫീഡർ റോഡിനടിയില്‍ കൂടി കേബിള്‍ സംവിധാനത്തിലൂടെ കടുവാമൂഴിയില്‍ എത്തിക്കുന്നത്. ഘട്ടംഘട്ടമായി ഈരാറ്റുപേട്ട ടൗണ്‍ 11 കെ.വി ഫീഡര്‍ ഏരിയല്‍ െബഞ്ച്ഡ് കേബിളിലേക്ക് (എ.ബി.സി.) മാറ്റും. വെള്ളികുളം ഫീഡറില്‍ സ്ഥിതിചെയ്യുന്ന മുട്ടം നമ്പര്‍ ഒന്ന്, വാക്കപ്പറമ്പ്, മീനച്ചില്‍ പ്ലൈവുഡ്, ഇളപ്പുങ്കല്‍ ട്രാന്‍സ്‌ഫോർമറുകൾ കൂടി ഈരാറ്റുപേട്ട ടൗണ്‍ ഫീഡറിലേക്ക് മാറുന്നതാണ്. ഇതോടെ ഈരാറ്റുപേട്ട ടൗണിലും പരിസരത്തും മുടക്കമില്ലാതെ വൈദ്യുതി വിതരണം സാധ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. തിടനാട് സ്‌കൂള്‍ ശതാബ്ദിയാഘോഷം സമാപിച്ചു തിടനാട്: ഗവ. വൊക്കേഷനൽ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച മന്ദിരങ്ങളുടെ ഉദ്ഘാടനം ജോയി എബ്രഹാം എം.പി നിര്‍വഹിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമാണം പൂര്‍ത്തിയാക്കിയ ശുചിത്വ സമുച്ചയവും ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച മാലിന്യനിര്‍മാര്‍ജന ഇന്‍സിനറേറ്ററും സ്‌കൂളിനു സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി സാവിയോ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. ജയശ്രീ, പ്രിന്‍സിപ്പൽ മാനുവല്‍ അലക്‌സ്, ശതാബ്ദി കമ്മിറ്റി കണ്‍വീനര്‍ ചാര്‍ളി ജേക്കബ്, പി.ടി.എ പ്രസിഡൻറ് ടി.പി. ഷാജിമോന്‍, ലിസി തോമസ് അഴകത്ത്, സുരേഷ് കാലായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. PHOTO:: KTL55 thidanad school തിടനാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ശതാബ്ദി മന്ദിരം ജോയി എബ്രഹാം എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story