Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 1:59 PM IST Updated On
date_range 20 Aug 2017 1:59 PM ISTഗ്രാമീണരുടെ സ്വപ്നം സാക്ഷാത്കാരത്തിലേക്ക്; നേരേകടവ്^മാക്കേകടവ് പാലം നിർമാണം അവസാനഘട്ടത്തിലേക്ക്
text_fieldsbookmark_border
ഗ്രാമീണരുടെ സ്വപ്നം സാക്ഷാത്കാരത്തിലേക്ക്; നേരേകടവ്-മാക്കേകടവ് പാലം നിർമാണം അവസാനഘട്ടത്തിലേക്ക് വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണിത് വൈക്കം: നേരേകടവ്--മാക്കേകടവ് പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്. തുറവൂർ-പമ്പ സംസ്ഥായുടെ ഭാഗമായുള്ള പാലം നിർമാണത്തിന് 2017 ജനുവരി 27നാണ് ശിലാസ്ഥാപനം നടത്തിയത്. വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണിത്. പാലം നിർമാണത്തിന് കായലിെൻറ അടിത്തട്ട് കുഴിച്ച് റിഗുകളും പൈലുകളും സ്ഥാപിക്കുന്ന ജോലികൾ ആദ്യഘട്ടത്തിൽ നടത്തി. വേമ്പനാട്ടുകായലിൽ ദേശീയ ജലപാതക്ക് കുറുകെയുള്ള ഈ പാലം ഇൻലാൻഡ് നാവിഗേഷൻ അതോറിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായാണ് നിർമിക്കുന്നത്. പാലത്തിന് 47.16 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും വേലിയേറ്റ നിരപ്പിൽനിന്ന് ഏഴുമീറ്റർ ഉയരവുമുണ്ട്. ബാർജുകളുടെ സുഗമമായ സഞ്ചാരവും ഇതിലൂടെ സാധിക്കും. 35.70 മീറ്ററിെൻറ നാല് സ്പാനുകളും 35.09 മീറ്ററുള്ള 16 സ്പാനുകളും ഉൾപ്പെടെ 800 മീറ്റർ നീളം പാലത്തിനുണ്ട്. 150 മീറ്റർ വീതം അേപ്രാച്ച് റോഡുകളും ആവശ്യമായ സർവിസ് റോഡുകളും ഇതോടനുബന്ധിച്ചുണ്ട്. പാലത്തിന് 7.50 മീറ്റർ വീതിയിൽ രണ്ട് ലൈൻ ട്രാഫിക് ഗാരേജ് വേയും ഇരുവശങ്ങളിൽ 1.50 മീറ്റർ നടപ്പാതയും ഉൾപ്പെടെ 11.23 വീതിയും റോഡിന് ഉണ്ടായിരിക്കും. പമ്പ സംസ്ഥാനപാതയുടെ രണ്ടാംഘട്ട നിർമാണമാണ് നേരേകടവ്--മാക്കേകടവ് പാലം. നിർമാണത്തിെൻറ ആദ്യഘട്ടമായ തുറവൂർ പാലം നിർമാണം പൂർത്തിയാക്കി 2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തിരുന്നു. നേരേകടവ് പാലം യാഥാർഥ്യമാകുന്നതോടെ വൈക്കത്തുനിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. ശബരിമല ഇടത്താവളമായ തുറവൂരിൽനിന്ന് വൈക്കം വഴി തീർഥാടകർക്ക് പമ്പയിലേക്ക് വേഗത്തിൽ എത്താൻ സാധിക്കും. ബീമുകളും പാലത്തിെൻറ ഭാഗങ്ങളും കരയിൽ നിർമിച്ച് ജങ്കാറിൽ കായലിൽ എത്തിച്ചാണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചത്. 2018ന് മുമ്പ് പാലം പൂർത്തീകരിക്കുമെന്നാണ് പാലത്തിെൻറ നിർമാണച്ചുമതലയുള്ള ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി പറയുന്നത്. നൂറുകോടി രൂപ നിർമാണ ചെലവുള്ള ഈ പാലം പൂർത്തീകരിക്കുന്നതോടെ മത്സ്യബന്ധനം, വിനോദസഞ്ചാരം, തീർഥാടനം എന്നീ രംഗങ്ങളിലും വൻകുതിച്ചുകയറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. PHOTO:: KTL65 Paalam ആദ്യഘട്ടം പൂർത്തിയായ നേരേകടവ്-മാക്കേകടവ് പാലം നിർമാണം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story