Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാട്ടർ തീം പാർക്ക്:...

വാട്ടർ തീം പാർക്ക്: മന്ത്രി കലക്ടറോട്​ റിപ്പോര്‍ട്ട് തേടി

text_fields
bookmark_border
തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കി‍​െൻറ പ്രവർത്തനത്തെക്കുറിച്ച് മന്ത്രി ഇ. ചന്ദ്രശേഖരൻ കോഴിക്കോട് കലക്ടറോട് റിപ്പോര്‍ട്ട് തേടി. നിയമലംഘനം പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. പാരിസ്ഥിതിക നിയമങ്ങളും റവന്യൂ നിയമ-ചട്ടങ്ങളുമെല്ലാം അട്ടമറിച്ചാണ് പാർക്ക് നിർമിച്ചിരിക്കുന്നതെന്ന് ആക്ഷേപമുയർന്നതോടെയാണ് മന്ത്രി നിർദേശം നൽകിയത്. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ജിയോളജി വകുപ്പ് അറിയാതെ കുന്നുകള്‍ ഇടിച്ചുനിരത്തിയായിരുന്നു നിർമാണം. അതേസമയം, കൈയേറ്റം നടെന്നന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തുവന്നു. ലൈസൻസിനായി പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചു. കക്കാടംപൊയിലിൽ പഞ്ചായത്തി‍​െൻറ അനുമതി ലഭിക്കുന്നതിന് മുമ്പേ നിർമാണം ആരംഭിെച്ചന്നും വ്യക്തമായിട്ടുണ്ട്. താൽക്കാലിക കെട്ടിടത്തിനുള്ള ഫയർ എൻ.ഒ.സി മറയാക്കി മുഴുവൻ കെട്ടിടങ്ങളും നിർമിച്ചു. നിർമാണത്തിനായി രണ്ട് മലകളാണ് ഇടിച്ചുനിരത്തിയത്. ഇതിന് ജിയോളജി വകുപ്പി‍​െൻറ അനുമതി ഉണ്ടായിരുന്നില്ല. കലക്ടറുടെ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ സർക്കാറിന് നടപടി സ്വീകരിക്കേണ്ടിവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story