Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:03 PM IST Updated On
date_range 18 Aug 2017 2:03 PM ISTചേറ്റുവയിൽ പുതിയ പക്ഷി സേങ്കതം
text_fieldsbookmark_border
പത്തനംതിട്ട: സംസ്ഥാനത്ത് പുതിയൊരു പക്ഷി സേങ്കതം കൂടി. തൃശൂർ ജില്ലയിലെ ചേറ്റുവ കായലിലെ മൂന്നര ഹെക്ടർ പ്രദേശം പക്ഷി സേങ്കതമായി പ്രഖ്യാപിക്കാൻ സംസ്ഥാന വന്യജീവി ബോർഡ് തിരുമാനിച്ചു. കേരളത്തിലെ നാലാമത്തെ പക്ഷി സേങ്കതമായിരിക്കും ഇത്. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനും തീരുമാനിച്ചു. മൂന്നാർ മേഖലയിൽ കാട്ടാനകൾ കൊല്ലപ്പെട്ടതും ചർച്ചക്കെത്തി. ചേറ്റുവയിലെ മൂന്നര ഹെക്ടർ റവന്യൂ ഭൂമി വനം വകുപ്പിനു കൈമാറിയതോടെയാണ് പക്ഷിസേങ്കത പ്രഖ്യാപനത്തിലേക്ക് നീങ്ങിയത്. ധാരാളം കണ്ടൽക്കാടുകളുള്ള ഇവിടെ 75ഒാളം ഇനം പക്ഷികൾ എത്തുന്നുണ്ട്. തേട്ടക്കാട്, മംഗളവനം, കുമരകം എന്നിവയാണ് മറ്റ് പക്ഷി സേങ്കതങ്ങൾ. ഇതിനു പുറമെ തൃശൂർ, പാലക്കാട് ജില്ലകളിലായി ചൂലനൂർ മയിൽ സേങ്കതവുമുണ്ട്. വനത്തിൽനിന്ന് കാട്ടാനകൾ പുറത്തേക്ക് വരുന്നത് തടയാൻ റെയിലുകൾ ഉപയോഗിച്ച് വേലിക്കെട്ടി അടക്കാനുള്ള വനം വകുപ്പിെൻറ നിർദേശം യോഗം തള്ളി. ആനത്താരകൾ വേലിക്കെട്ടി അടച്ചാൽ ആനകൾ ഏതുവഴിക്ക് പോകുമെന്ന അംഗങ്ങളുടെ ചോദ്യത്തിന്, അതുവേറെ വഴികൾ കണ്ടെത്തുമെന്നായിരുന്നു വനം വകുപ്പിെൻറ മറുപടി. ഇതിനെ അംഗങ്ങളായ സുഗതകുമാരി, കെ. ബിനു എന്നിവർ അതിരൂക്ഷമായി വിമർശിച്ചു. ആനകൾ എന്തുകൊണ്ട് നാട്ടിലിറങ്ങുന്നുവെന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ ഉപസമിതിയെ നിശ്ചയിക്കാനും തീരുമാനിച്ചു. മൂന്നാറിൽ കാട്ടാനയെ മണ്ണുമാന്തി ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുർബലമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതിനെ യോഗം വിമർശിച്ചു. ആനകൾ കൊല്ലപ്പെട്ട സംഭവങ്ങളിൽ പഴുതുകളില്ലാതെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ബഫർസോണിൽ എത്തിയ കാട്ടാനകളെ മയക്കുവെടിവെച്ചതിൽ ദുരൂഹതയുള്ളതായും അംഗങ്ങൾ ആരോപിച്ചു. ദേവസ്വം ബോർഡുകളുടെ ആനകളുടെ ആരോഗ്യം സംബന്ധിച്ച് പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ചില ദേവസ്വങ്ങളിൽ ഒരു വർഷമായി ആനകളെ ചങ്ങലക്കിട്ട് നിർത്തിയിട്ടുള്ളതായി പരാതി ഉയർന്ന സാഹചര്യത്തിലാണിത്. എം.ജെ. ബാബു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story