Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകർഷക ദിനാഘോഷം

കർഷക ദിനാഘോഷം

text_fields
bookmark_border
ബ്രഹ്മമംഗലം: ചെമ്പ് ഗ്രാമപഞ്ചായത്തി​െൻറയും കൃഷി ഭവ​െൻറയും ആഭിമുഖ്യത്തിൽ ബ്രഹ്മമംഗലം സൂര്യ ഓഡിറ്റോറിയത്തിൽ നടത്തിയ കർഷക ദിനാഘോഷം പഞ്ചായത്ത് പ്രസിഡൻറ് ലത അശോകൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. േപ്രമദാസൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.വൈ. ജയകുമാരി മികച്ച കർഷകരെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം പി. സുഗതൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ. രാജു, സന്ധ്യമോൾ സുനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ചിത്രലേഖ, കെ.കെ. രമേശൻ, റഷീദ് മങ്ങാടൻ, റംലത്ത് സലിം, ഇ.പി. വേണുഗോപാൽ, ആശ ബാബു, ലത ബൈജു, ലേഖ സുരേഷ്, സ്മിത പ്രിൻസ്, കൃഷി ഓഫിസർ പി.പി. ശോഭ, സി.ഡി.എസ് ചെയർപേഴ്സൺ സജിത രാജേന്ദ്രൻ, കെ.എസ്. രത്നാകരൻ, ടി.സി. ഷൺമുഖൻ, അഡ്വ. പി.വി. സുരേന്ദ്രൻ, കെ.സി. തോമസ്, എം. ദിലീപ് എന്നിവർ സംസാരിച്ചു. ഹോസ്റ്റൽ ഉദ്ഘാടനം േകാട്ടയം (ഗാന്ധിനഗർ): ഗവ. ഡ​െൻറൽ കോളജിൽ പുതുതായി നിർമിച്ച െറസിഡൻറ് ഹോസ്റ്റൽ, ലേഡീസ് ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, പൊതുമരാമത്ത് മന്ത്രി കെ. സുധാകരൻ എന്നിവർ ചേർന്ന് നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും. മൂന്ന് കോടി ചെലവിട്ടാണ് െറസിഡൻറ് ഹോസ്റ്റലും 2.75 കോടി മുടക്കിനിർമിച്ച ലേഡീസ് ഹോസ്റ്റൽ അനക്സ് മന്ദിരവും നിർമിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള പി.ജി വിദ്യാർഥികൾക്കാണ് സ്റ്റഡി ഡിപ്പാർട്മ​െൻറ് െറസിഡൻറ് ഹോസ്റ്റലുള്ളത്. വനിത ബിരുദ വിദ്യാർഥികൾക്കായി ലേഡീസ് ഹോസ്റ്റലി​െൻറ രണ്ടാം മന്ദിരത്തിൽ 72 പേർക്ക് താമസിക്കാനുള്ള സൗകര്യം സജീകരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS
Next Story